5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു

Bollywood Actor Sail Ali Khan Attack : പുലർച്ചെ 2.30 ഓടെയാണ് അക്രമി സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ അക്രമി എവിടെയും പതിഞ്ഞിട്ടില്ല

Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു
Saif Ali KhanImage Credit source: PTI
jenish-thomas
Jenish Thomas | Published: 16 Jan 2025 15:55 PM

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ (Saif Ali Khan) വീട്ടിൽ കയറി ആക്രമിച്ചയാളെ തിരിച്ചറിഞ്ഞുയെന്ന് മുംബൈ പോലീസ്. പ്രതിയെ ഉടൻ പിടികൂടാനായി പത്ത് പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചുയെന്നും അക്രമി ഉടൻ അറസ്റ്റിലാകുമെന്നും മുംബൈ ലോക്കൽ ഡെപ്യൂട്ടി കമ്മീഷ്ണർ ധിക്ഷിത് ഗേഡം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ജനുവരി 16-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് നടൻ ആക്രമിക്കപ്പെട്ടത്. വീടിൻ്റെ പിൻഭാഗത്തുള്ള ഫയർ എസ്കേപ്പിനുള്ള പടികൾ വഴിയാണ് അക്രമി സെയ്ഫിൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത്. മോഷണശ്രമമാണ് നടന്നതെന്നും മോഷണത്തിനായിട്ട് ഉപയോഗിച്ച ആയുധം സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയെന്നും മുംബൈ ലോക്കൽ ഡെപ്യൂട്ടി കമ്മീഷ്ണർ അറിയിച്ചു.

അതേസമയം താരത്തിൻ്റെ വിട്ടിലെ സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല. സംഭവം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തൊട്ടുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ആരും ബോളിവുഡ് താരത്തിൻ്റെ വീട്ടിലേക്ക് പ്രവേശിക്കുന്നത് സിസിടിവി കണ്ടെത്താനായില്ലയെന്ന് പോലീസ് അറിയിച്ചു. സെയ്ഫിന് പുറമെ നടൻ്റെ ബാന്ദ്രയിലെ വീട്ടിലുള്ള ഒരു സ്ത്രീക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ALSO READ : Saif Ali Khan: അക്രമി കുത്തിയത് 6 തവണ, മുറിവുകളിൽ 10 സ്റ്റിച്ച്; വീട്ട് ജോലിക്കാരിയിലേക്കും അന്വേഷണം

സെയ്ഫിൻ്റെ വീട് സ്ഥിതി ചെയ്യുന്ന സൊസൈറ്റിയിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ പോലീസ് ചെയ്തു. കൂടാതെ നടൻ്റെ വീട്ടിലെ ജീവനക്കാരായ അഞ്ച് പേരെയും സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. സംശയാസ്പദമായി ആരും സൊസൈറ്റിക്കുള്ളിൽ പ്രവേശിക്കുന്നതായി കണ്ടില്ലെന്നും സെക്യൂരിറ്റി ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഫോറെൻസിക് ടീം ഉൾപ്പെടെ വലിയ ഒരു സംഘം സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

അതേസമയം ആക്രമണത്തിൽ ബോളിവുഡ് താരത്തിന് ആറ് ഇടത്താണ് കുത്തേറ്റത്. അതിൽ രണ്ടെണ്ണം ഏറെ ആഴുമുള്ള മുറിവുകളാണ്. ഒന്ന് നട്ടെല്ലിനടുത്താണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ച നടനെ ഉടൻ തന്നെ അടിയന്തര ശസ്ത്രിക്രിയ വിധേയനാക്കിയെന്നും മുംബൈ ലീലാവതി ആശുപത്രി സിഇഒ ഡോ. നീരജ് ഉറ്റാമനി മാധ്യമങ്ങളോട് പറഞ്ഞു.