Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

Saif Ali Khan Attack New CCTV Footage: അത്യാഹിത വിഭാഗത്തിൽ നിന്ന് സെയ്ഫ് അലി ഖാനെ മാറ്റി. നിലവിൽ ആശുപത്രിയിൽ തന്നെ വിശ്രമിക്കും. ആശ്വാസം തോന്നിയാൽ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

സെയ്ഫ് അലി ഖാൻ, അക്രമി

Published: 

18 Jan 2025 07:15 AM

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ അക്രമി വീണ്ടും സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിന് ശേഷം മറ്റൊരു വസ്ത്രത്തിലാണ് ഇയാൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ നടനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണയാണ് കുത്തേറ്റത്.

ആക്രമണ ശേഷം സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് രക്ഷപെടുന്ന പ്രതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുംബൈ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ദൃശ്യം കൂടി പൊലീസിന് ലഭിച്ചിരിക്കുന്നത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലൂടെ പോകുന്ന പ്രതിയുടെ ദൃശ്യമാണിത്. ഇതിൽ നീല ഷർട്ടാണ് ഇയാൾ ധരിച്ചിരിക്കുന്നത്.

ആക്രമണത്തിൽ ഗുരുതര പരിക്കിൽ നിന്ന് സെയ്ഫ് അലിഖാൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ് എന്ന് മുംബൈയിലെ ലീലാവതി ആശുപത്രി അധികൃതർ പറയുന്നു. അഞ്ച് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്‌ക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയിരുന്ന കത്തിയുടെ ഒരു കഷ്ണം നീക്കം ചെയ്തത്. നടന് ഇപ്പോൾ നടക്കാൻ സാധിക്കുന്നുണ്ടെന്നും കാര്യമായ വേദനയില്ലെന്നും അവർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റി. നിലവിൽ ആശുപത്രിയിൽ തന്നെ വിശ്രമിക്കും. ആശ്വാസം തോന്നിയാൽ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ന്യൂറോസർജനായ ഡോ നിതിൻ ഡാങ്കെ പറഞ്ഞു.

ജനുവരി 16-ാം തീയതി പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സെയ്ഫ് അലിഖാന്റെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ അക്രമി താരത്തെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിന്റെ ഭാഗത്തായി കുത്തിയ കത്തിയുടെ ഒരു ഭാഗം തറച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. കഴുത്തിൽ ഉൾപ്പടെ ആറ് കുത്തേറ്റ നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. നടൻ അപകട നില തരണം ചെയ്തതായി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽ ആണ് മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത്.

12 നിലകൾ വരുന്ന അപ്പാർട്ട്മെന്‍റിലെ 11-ാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കളായ നാല് വയസുകാരൻ ജെഹ്, എട്ട് വയസുകാരൻ തൈമൂർ, കൂടാതെ അഞ്ച് സഹായികൾ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. നടന്റെ ഇളയമകന്‍ ജെയുടെ നാനിയായ എലിയാമ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടതെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇവരോട് അക്രമി ഒരു കോടി രൂപ ആവശ്യപ്പെടുകയും ഇത് എതിർത്തതോടെ ഇവരെ ആക്രമിക്കുകയും ആയിരുന്നു. ഏലിയാമ എമര്‍ജന്‍സി അലാറം അമര്‍ത്തിയതോടെ, ബഹളം കേട്ട് വന്ന സെയ്ഫ് അലി ഖാനെയും അക്രമി ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് നടന് പരിക്കേൽക്കുന്നത്.

Related Stories
‘പ്രണയഭാവവുമായി ആ നടിയുടെ മുന്നിൽ ചെന്നാല്‍ ചിരിക്കാൻ തുടങ്ങും; നായികമാർക്കെല്ലാം അറിയാം’; കുഞ്ചാക്കോ ബോബന്‍
Swapna Suresh Renu Sudhi : ഇതാണോ പുതിയ വിഷു? ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ; രേണുവിനെതിരെ സ്വപ്ന സുരേഷ്
L2 Empuraan OTT: ‘എമ്പുരാന്റെ റീ എഡിറ്റ് പതിപ്പാണോ ഒടിടിയില്‍ എത്തുന്നത്’? തുറന്നുപറഞ്ഞ് എഡിറ്റര്‍
Pearle Maaney: ‘എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ; ​ഗസ്റ്റിനെ മിണ്ടാൻ സമ്മതിക്കില്ല’; വിഷു ദിനത്തിൽ നിറകണ്ണുകളോടെ പേളി!
Sidharth Bharathan: ‘വളരെ മോശമായി റിലീസ് ചെയ്ത സിനിമയാണത്, എല്ലാം കൈയില്‍ നിന്ന് പോയി’
Dileesh Pothan: മഹേഷിന് കുളിക്കാൻ ഇടുക്കിയിൽ കുളം കിട്ടിയില്ല; ഒടുവിൽ കിട്ടിയത് അതിലും മനോഹരമായി: വെളിപ്പെടുത്തി ദിലീഷ് പോത്തൻ
സ്വർണം വാങ്ങുന്നത് നിക്ഷേപത്തിനാണോ? എങ്കിൽ ഈ ആഭരണങ്ങൾ വാങ്ങൂ
രാത്രിയിൽ ചൂളമടിച്ചാൽ പാമ്പ് വരുമോ?
കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാരിയർ
ഫാറ്റി ലിവര്‍ നിസാരമല്ല, സൂക്ഷിക്കണം