Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

Saif Ali Khan Attacker Photo : ഇന്ന് വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ തൻ്റെ വസതിയിൽ അതിക്രമിച്ച കയറി മോഷ്ടാവ് കുത്തി പരിക്കേൽപ്പച്ചത്. മോഷണശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് അറിയിക്കുന്നത്.

Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

സെയ്ഫ് അലി ഖാനെ ആക്രമിച്ച അക്രമി

Published: 

16 Jan 2025 19:11 PM

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപ്പിച്ച ആക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. അക്രമി സെയ്ഫ് അലി ഖാൻ്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ലയെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. എന്നാൽ നടൻ കുത്തി പരിക്കേൽപ്പിച്ചതിന് ശേഷം ഗോവണിപ്പടി വഴി താഴേക്ക് ഇറങ്ങുന്ന അക്രമിയുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അന്വേഷണം സംഘം. രക്ഷപ്പെടാൻ ശ്രമിക്കുന്ന അക്രമി സിസിടിവിയിലേക്ക് നോക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

പോലീസ് പങ്കുവെച്ച അക്രമിയുടെ സിസിടിവി ദൃശ്യം

ALSO READ : Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

അക്രമിയെ എത്രയും വേഗം പിടികൂടാനായി പത്ത് വിവിധ ടീമുകളിലായി പോലീസിനെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ് അന്വേഷണ സംഘം. സംഭവത്തിൽ സെയ്ഫ് അലി ഖാൻ്റെ വീട്ടിലെ ജോലിക്കാർക്ക് ബന്ധമുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. ജോലിക്കാരിൽ ഒരാളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പോലീസ് കരുതുന്നുണ്ട്. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടക്കുന്ന സമയത്ത് സെയ്ഫും മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ കരീന കപൂർ പാർട്ടിക്ക് പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

ഇന്ന് ജനുവരി 16-ാം തീയതി പൂലർച്ചെ 2.30 ഓടെയാണ് അക്രമി സെയ്ഫ് അലി ഖാൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. മക്കളെ സുരക്ഷിതമാക്കിയതിന് ശേഷം അക്രമിയുമായിട്ടുള്ള മൽപ്പിടുത്തത്തിനൊടുവിലാണ് നടന് കത്തിക്കുത്തിൽ പരിക്കേൽക്കുന്നത്. നടനെ മോഷ്ടാവ് ആറ് തവണ കുത്തി. ഇതിൽ രണ്ട് മുറിവുകളിൽ ഗുരുതരമാണെന്ന് നടൻ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു.

കുത്തേറ്റ് ചോര വാർന്ന് കിടന്നിരുന്ന നടനെ മകൻ ഇബ്രാഹീം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച നടൻ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ അപകടനില തരണം ചെയ്തുയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Stories
Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി
Rekhachithram: ‘ആ വാക്ക് പാലിച്ചു’; എഡിറ്റില്‍ കളഞ്ഞെങ്കിലെന്താ സുലേഖ ചേച്ചിക്ക് ഇതില്‍പരം ഭാഗ്യം വരാനുണ്ടോ?
Actress Nayanthara: നയൻതാര എന്നെ കണ്ടപ്പോൾ എണീറ്റു; അന്ന് കൂടെ പോയിരുന്നെങ്കിൽ കോടീശ്വനാകാമായിരുന്നു
Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം
Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ
Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം