Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ അക്രമി പൊലീസ് പിടിയിൽ; മുംബൈ പൊലിസ് പ്രതിയെ ചോദ്യം ചെയ്യുന്നു

Saif Ali Khan Attack Main Suspect Got Arrested: വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലിഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ ആൾ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്.

Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ അക്രമി പൊലീസ് പിടിയിൽ; മുംബൈ പൊലിസ് പ്രതിയെ ചോദ്യം ചെയ്യുന്നു

സെയ്ഫ് അലി ഖാനെ ആക്രമിച്ച അക്രമി

Updated On: 

17 Jan 2025 12:27 PM

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. മുംബൈ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതിയെ പിടിക്കാന്‍ മുംബൈ പൊലീസ് നേരത്തെ 20 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.

ജനുവരി 16-ാം തീയതി പുലർച്ചെ 2.30 ഓടെയാണ് സെയ്ഫ് അലിഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ ആൾ നടനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ട്. കഴുത്തിൽ ഉൾപ്പടെ ആറ് കുത്തേറ്റ താരം മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായി. സൈഫ് അലി ഖാൻ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട താരത്തെ ഓട്ടോറിക്ഷയിലാണ് മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത്.

ALSO READ: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

പോലീസ് പങ്കുവെച്ച സിസിടിവി ദൃശ്യം:

12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11-ാം നിലയിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. ആക്രമണ സമയത്ത് സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. പൊലീസിന് നൽകിയ മൊഴി അനുസരിച്ച് സെയ്ഫിന്‍റെ ഇളയമകന്‍ ജെയുടെ നാനി എലിയാമ ഫിലിപ്പാണ് അക്രമിയെ ആദ്യം നേരിട്ടത്. അക്രമി ഇവരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ഇവർ പൊലീസിന് മൊഴി നൽകി.

ഇത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിച്ചു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റെങ്കിലും ഉടൻ തന്നെ ഇവർ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു. ശബ്ദം കേട്ട് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേക്ക് എത്തിയതോടെ അക്രമി ഇവരെ ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലും തോളിലും മുതുകിലും എല്ലാം കുത്തേറ്റിട്ടുണ്ട്.

ആക്രമണത്തിൽ വീട്ടിലെ മറ്റൊരു ജീവനക്കാരിയായ ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷ്ടിക്കാനാണ് ഇയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ഫയര്‍ എസ്‌കേപ്പ് വഴിയായിരുന്നു ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്നും സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം വ്യക്തമാക്കി. സെയ്ഫിനെ ആക്രമിച്ച ശേഷം പ്രധാന ഗോവണി വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
Archana Kavi: ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി
Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര
Honey Rose-Rahul Easwar: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശങ്ങൾ: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ
Pravinkoodu Shappu Box Office Collection: ആദ്യ ദിനം പ്രതീക്ഷ തെറ്റിയോ, പ്രാവിൻകൂട് ഷാപ്പ് നേടിയത് ഇത്രെയും
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ