Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്
Saif Ali Khan Attack Case Updates: കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതില്‍ വെച്ച് സെയ്ഫ് അലി ഖാന് അജ്ഞാതനില്‍ നിന്ന് കുത്തേല്‍ക്കുന്നത്. ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറച്ച് കയറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടനെ പിന്നീട് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്.
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ഥ പ്രതി പിടിയിലായി. റസ്റ്റോറന്റ് ജീവനക്കാരനായ വിജയ് ദാസ് ആണ് പിടിയിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. താനെയില്‍ നിന്നാണ് വിജയ് ദാസ് പിടിയിലായത്.
വെയ്റ്ററായും കെട്ടിട നിര്‍മാണ തൊഴിലാളിയായും ജോയി ചെയ്ത് വരികയാണ് വിജയ് ദാസ് എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇന്ന് (ജനുവരി 19) രാവിലെ 9 മണിക്ക് മുംബൈ പോലീസ് വാര്‍ത്താ സമ്മാനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സെയ്ഫിനെ ആക്രമിച്ചയാളെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഒരാളെ പിടികൂടിയിരുന്നു. ഛത്തീസ്ഗഢില്‍ നിന്നുള്ള ആകാഷ് കൈലാഷ് കന്നോജിയാണ് പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കൈലാഷിനെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു.
മുംബൈ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ട്രെയിന്‍ ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് കൈലാഷിനെ പിടികൂടുകയായിരുന്നു. ആര്‍പിഎഫ് കസ്റ്റഡിയിലെടുത്ത കൈലാഷിനോട് പോലീസ് വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് അജ്ഞാതനില്‍ നിന്ന് കുത്തേല്‍ക്കുന്നത്. ആക്രമണത്തില്‍ സെയ്ഫിന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറച്ച് കയറുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നടനെ പിന്നീട് ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്.
സെയ്ഫിനെ ആക്രമിച്ചതിന് ശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്ഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് സെയ്ഫിന്റെ ശരീരത്തില്‍ കയറിയ കത്തി പുറത്തെടുക്കാനായത്.
സെയ്ഫിന്റെയും കരീനയുടെയും ഇളയ മകന്‍ ജെഹിന്റെ മുറിയില്‍ കള്ളന്‍ കയറിയെന്ന് ആയ അറിയിച്ചതിനെ തുടര്‍ന്നാണ് നടന്‍ മുറിയിലേക്കെത്തിയത്. പിന്നീട് പ്രതിയും സെയ്ഫുമായി നടന്ന ഏറ്റുമുട്ടലില്‍ നടന് ഗുരുതരമായി പരിക്കേറ്റു. ആറ് തവണയാണ് ഇയാള്‍ സെയ്ഫിനെ കുത്തിയത്. സെയ്ഫിനെ കൂടാതെ രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സെയ്ഫിന്റെ വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണി വഴിയാണ് പ്രതി വീടിനകത്തേക്ക് കയറിപറ്റിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, പ്രതി വീട്ടില്‍ നിന്ന് ഒന്നും തന്നെ മോഷ്ടിച്ചിട്ടില്ലെന്നാണ് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ പോലീസിനോട് പറഞ്ഞത്. മകനെ ആക്രമിക്കുന്നതിനായാണ് അക്രമി ശ്രമിച്ചതെന്നും സെയ്ഫ് ഒറ്റയ്ക്കാണ് ഇയാളെ നേരിട്ടതെന്നും കരീന പോലീസിന് മൊഴി നല്‍കി.