5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sai pallavi: ആ ഷൂട്ടിങ്ങിനിടെ ഞാൻ കരഞ്ഞു പോയി… ഒരു ദിവസം അവധി വേണമെന്ന് ആ​ഗ്രഹിച്ചു പോയ സമയമാണത് – സായ് പല്ലവി

Sai Pallavi shared her experience: തനിക്ക് പകൽ ഉറങ്ങാൻ കഴിയില്ലെന്നും രാത്രി ഷൂട്ടിങ് ഉള്ളതിനാൽ അപ്പോഴും ഉറങ്ങാൻ കഴിയില്ലെന്നും ആ ഷെഡ്യൂൾ തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്നും താരം പറയുന്നു.

Sai pallavi: ആ ഷൂട്ടിങ്ങിനിടെ ഞാൻ കരഞ്ഞു പോയി… ഒരു ദിവസം അവധി വേണമെന്ന് ആ​ഗ്രഹിച്ചു പോയ സമയമാണത് – സായ് പല്ലവി
Sai pallavi ( Image - facebook)
aswathy-balachandran
Aswathy Balachandran | Published: 11 Nov 2024 11:56 AM

ചെന്നൈ: എല്ലാവരുടേയും പ്രീയപ്പെട്ട താരമാണ് സായ് പല്ലവി. അടുത്തിടെ ഇറങ്ങിയ അമരനിൽ ശ്രദ്ധേയമായ പ്രകടനമാണ് സായ് പല്ലവി കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോൾ രാമായണത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറാവുന്ന താരത്തിന്റെ ശ്രദ്ധേയമായ ചില വാക്കുകളാണ് ചർച്ചയാകുന്നത്.

ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ ചില ഷൂട്ടിങ് അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ശ്യാം സിങ്ഗാ റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അനുഭവിച്ച കഷ്ടപ്പാടുകളാണ് താരം പങ്കുവെച്ചത്. നാനി ആയിരുന്നു കൂടെ അഭിനയിച്ചിരുന്നത്. ചിത്രത്തിലെ മിക്ക സീനുകളും രാത്രിയാണ് ഷൂട്ട് ചെയ്തിരുന്നത്.

പക്ഷെ തനിക്ക് നൈറ്റ് ഷൂട്ട് വളരെ ബുദ്ധിമൂട്ടാണെന്നും തുടർച്ചയായുള്ള രാത്രി ജോലി തന്നെ വല്ലാതെ തളർത്തെയെന്നും താരം പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ ദിവസം താനാണ് ഏറ്റവുമധികം സന്തോഷിച്ചതെന്നും സായ് പല്ലവി പറയുന്നു.

ALSO READ –  ‘അപ്പു ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുന്നതാകും; പൈസ ഒന്നും കിട്ടില്ല, താമസവും ഭക്ഷണവും ഉണ്ട്’; സുചിത്ര മോഹൻലാൽ

തനിക്ക് പകൽ ഉറങ്ങാൻ കഴിയില്ലെന്നും രാത്രി ഷൂട്ടിങ് ഉള്ളതിനാൽ അപ്പോഴും ഉറങ്ങാൻ കഴിയില്ലെന്നും ആ ഷെഡ്യൂൾ തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്നും താരം പറയുന്നു.

ഏകദേശം മുപ്പത് ദിവസമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. അമിത ജോലിഭാരവും ക്ഷീണവും കാരണം ആ സമയത്ത് കരഞ്ഞുപോയിട്ടുണ്ടെന്നും സായ് പറയുന്നു. ആ സിനിമയിൽ അിനയിക്കാൻ അതിയായി ആഗ്രഹമുണ്ട്. പക്ഷെ ഒരു ദിവസത്തെ അവധി ലഭിച്ചിരുന്നെങ്കിൽ എന്ന് ആ സമയങ്ങളിൽ ആഗ്രഹിച്ചിരുന്നെന്നും താരം പങ്കുവെച്ചു.

ഞാൻ അക്കാര്യം ആരോടും പറഞ്ഞിട്ടില്ല, പക്ഷേ എന്റെ അനുജത്തി ഞാൻ കരയുന്നത് കണ്ട് നേരെ നിർമ്മാതാവിന്റെ അടുത്തേക്ക് പോയി, ‘അവൾ കരയുകയാണ്, അവൾക്ക് ഒരു ദിവസം അവധി വേണം’ എന്നു പറഞ്ഞിരുന്നു. ഇതറിഞ്ഞ നിർമ്മാതാവും സെറ്റിലുള്ളവരും ഒരു 10 ദിസം അവധി എടുക്കാനും എല്ലാം ശരിയാക്കി മടങ്ങി വരാനും പറഞ്ഞിരുന്നതായും താരം കൂട്ടിച്ചേർത്തു.