Sai Pallavi: ‘മലയാളി എന്ന് വിളിച്ചതിന് ഞാൻ റിപ്പോർട്ടറിനോട് പൊട്ടിത്തെറിച്ചെന്ന് വരെ വാർത്ത വന്നു’; സായ് പല്ലവി

Sai Pallavi Opens Up About an Incident: കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണെന്നും, 'പ്രേമം' എന്ന സിനിമയാണ് ഇന്ന് ഈ കാണുന്ന എന്നെ ഞാനാക്കിയതെന്നും താരം പറഞ്ഞു.

Sai Pallavi: മലയാളി എന്ന് വിളിച്ചതിന് ഞാൻ റിപ്പോർട്ടറിനോട് പൊട്ടിത്തെറിച്ചെന്ന് വരെ വാർത്ത വന്നു; സായ് പല്ലവി

നടി സായ് പല്ലവി (Image Credits: Facebook)

Updated On: 

16 Nov 2024 23:09 PM

വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ചില നടിമാരിൽ ഒരാളാണ് സായ് പല്ലവി. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ മികച്ച സിനിമകൾ കാഴ്ചവെച്ച താരം ചലച്ചിത്ര പ്രേമികളുടെ മനസും കീഴടക്കി. ഇപ്പോഴിതാ, ‘രാമായണം’ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് തന്റെ വരവറിയിക്കാൻ ഒരുങ്ങുകയാണ് താരം. ഇതിനിടയിൽ, സായ് പല്ലവി അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം വൈറലാവുകയാണ്. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചാവിഷയായി കഴിഞ്ഞു.

ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ മലയാളി എന്ന് വിളിച്ചതിന്റെ പേരിൽ ഒരു റിപ്പോർട്ടർക്ക് നേരെ ഞാൻ പൊട്ടിത്തെറിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു വാർത്ത വന്നതായും, അത് തന്നെ വല്ലാതെ വിഷമിപ്പിച്ചതായും താരം പറയുന്നു. കേരളത്തിൽ നിന്നും തനിക്ക് ലഭിക്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണെന്ന് പറഞ്ഞ സായ് പല്ലവി, ‘പ്രേമം’ എന്ന സിനിമയാണ് ഇന്ന് ഈ കാണുന്ന എന്നെ ഞാനാക്കിയതെന്നും കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്‌.

“മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു. പ്രസ്സ് മീറ്റ് ആയിരുന്നില്ല. അവർ ഓരോ ചോദ്യങ്ങൾ വെറുതെ ചോദിക്കും നമ്മൾ അതിന് ഉത്തരം നൽകും. അവർ ക്യാമറ ഒന്നും ഓണാക്കിയിരുന്നില്ല. അങ്ങനെ അതിലൊരു റിപ്പോർട്ടർ എന്നോട് ചോദിച്ചു എല്ലാ മലയാള അഭിനേതാക്കളും എങ്ങനെയാണ് ഇത്ര നന്നായി തെലുങ്ക് സംസാരിക്കുന്നതെന്ന്. ഞാൻ പറഞ്ഞു, ഞാൻ മലയാളി അല്ല, തമിഴ്നാട്ടിൽ നിന്നുമാണ് വരുന്നതെന്ന്.

ALSO READ: ആ ഷൂട്ടിങ്ങിനിടെ ഞാൻ കരഞ്ഞു പോയി… ഒരു ദിവസം അവധി വേണമെന്ന് ആ​ഗ്രഹിച്ചു പോയ സമയമാണത് – സായ് പല്ലവി

അത് കഴിഞ്ഞ് ഒന്ന് രണ്ട് വർഷത്തിന് ശേഷം ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട് ‘മലയാളി എന്ന് വിളിച്ചതിന് റിപ്പോർട്ടറോട് പൊട്ടിത്തെറിച്ച് സായ് പല്ലവി’ എന്നായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. ഞാൻ അവരോട് പറഞ്ഞത് ഞാൻ കേരളത്തിൽ നിന്നല്ല തമിഴ്‌നാട്ടിൽ നിന്നുമാണ് വരുന്നതെന്ന് മാത്രമാണ്. ഇതിനെല്ലാം ശേഷം ഒരു ദിവസം എയർ പോർട്ടിൽ വെച്ച് എന്നോട് ഒരു സ്ത്രീ വന്ന് മലയാളത്തിൽ സംസാരിച്ചു. എന്നിട്ട് പെട്ടെന്ന് അവർ ‘അയ്യോ സോറി, മലയാളത്തിൽ സംസാരിച്ചാൽ നിങ്ങൾക്ക് ദേഷ്യം വരില്ലേ’ എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ശരിക്കും വിഷമം തോന്നി.

ഞാൻ അങ്ങനെയല്ല, അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷെ എത്രയാണെന്ന് വെച്ചാണ് എല്ലാവരോടും ഞാൻ വിശദീകരിക്കാൻ നിൽക്കുക. കേരളത്തിൽ നിന്നും എനിക്ക് ഒരുപാട് സ്നേഹം ലഭിക്കുന്നുണ്ട്. ‘പ്രേമം’ എന്ന സിനിമയാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഞാൻ ഒരിക്കലും അങ്ങനെ പറയില്ല.” സായ് പല്ലവി വ്യക്തമാക്കി.

മത്തി കണ്ടാല്‍ ഒഴിവാക്കാന്‍ നോക്കണ്ട, രണ്ടു കയ്യും നീട്ടി വാങ്ങിക്കോളൂ...
ഗ്രാമ്പു ചേർത്ത വെള്ളം കുടിക്കൂ; ഗുണങ്ങൾ ഏറെ
ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
സൂപ്പറാണ് സപ്പോട്ട! ക്ഷീണവും അലസതയും മാറിനിൽക്കും