Sagar Surya: ‘എം ടെക് കഴിഞ്ഞിട്ടും 500 രൂപയ്ക്ക് ജൂനിയർ ആര്‍ട്ടിസ്റ്റായി അഭിനയിക്കാൻ പോയിട്ടുണ്ട്, അന്നും പൈസ തന്നിരുന്നത് അച്ഛൻ ആണ്’; സാഗർ സൂര്യ

Sagar Surya Reveals Working as a Junior Artist After MTech: അഭിമുഖത്തിൽ താരം സിനിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും തന്റെ പഠന വഴികളെ കുറിച്ചുമാണ് സംസാരിക്കുന്നത്. എംടെക് പഠനം പൂർത്തിയാക്കിയതിന് ശേഷവും വീട്ടുകാരുടെ സഹായത്തോടെയാണ് താൻ അഭിനയം പഠിക്കാൻ പോയതെന്നും, അച്ഛനും അമ്മയും എന്നും തന്നെ പിന്തുണച്ചിട്ടേയുള്ളൂ എന്നും താരം പറയുന്നു.

Sagar Surya: എം ടെക് കഴിഞ്ഞിട്ടും 500 രൂപയ്ക്ക് ജൂനിയർ ആര്‍ട്ടിസ്റ്റായി അഭിനയിക്കാൻ പോയിട്ടുണ്ട്, അന്നും പൈസ തന്നിരുന്നത് അച്ഛൻ ആണ്; സാഗർ സൂര്യ

സാഗർ സൂര്യ

Updated On: 

14 Feb 2025 15:46 PM

‘തട്ടിയും മുട്ടിയും’ എന്ന സീരിയലിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചതനായ താരമാണ് സാഗർ സൂര്യ. 2021ൽ ‘കുരുതി’ എന്ന ചിത്രത്തിലൂടെ നടൻ ബിഗ് സ്‌ക്രീനിലുമെത്തി. അതിന് ശേഷമാണ് താരം 2023ൽ മലയാളം ബിഗ്‌ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയാകുന്നത്. ഇതാണ് സാഗറിന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായതെന്ന് വേണമെങ്കിൽ പറയാം. ബിഗ്ബോസിലൂടെയാണ് ജോജു ജോർജിന്റെ ‘പണി’ എന്ന സിനിമയിലേക്ക് സാഗർ തിരഞ്ഞെടുക്കപ്പെടുന്നത്. പണിയിൽ വില്ലനായി പ്രത്യക്ഷപ്പെട്ട താരത്തിനെ തേടി അഭിനന്ദന പ്രവാഹം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ, സാഗർ സൂര്യ അടുത്തിടെ മനോരമ ന്യൂസിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിൽ താരം സിനിയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും തന്റെ പഠന വഴികളെ കുറിച്ചുമാണ് സംസാരിക്കുന്നത്. എംടെക് പഠനം പൂർത്തിയാക്കിയതിന് ശേഷവും വീട്ടുകാരുടെ സഹായത്തോടെയാണ് താൻ അഭിനയം പഠിക്കാൻ പോയതെന്നും, അച്ഛനും അമ്മയും എന്നും തന്നെ പിന്തുണച്ചിട്ടേയുള്ളൂ എന്നും താരം പറയുന്നു. ‘പണി’ എന്ന സിനിമ തന്നെ സംബന്ധിച്ചടുത്തോളം ഒരു വലിയ അനുഗ്രഹമാണെന്നും അച്ഛന് ഇപ്പോൾ തന്നെ കുറിച്ച് പറയുമ്പോൾ അഭിമാനം ഉണ്ടെന്നും സാഗർ സൂര്യ പറഞ്ഞു.

ALSO READ: ‘എൻ്റെ പൊന്നോ ഇത് നമ്മുടെ ജോർജ് അല്ലേ’; വൈറലായി നിവിൻ പോളിയുടെ പ്രേമം ലുക്ക്

“നമ്മൾ അഭിനയം എന്നൊരു മേഖലയിലേക്ക് കടക്കുമ്പോൾ എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം എന്നാണ് കരുതുന്നത്. ഇതെന്താവും എന്നൊന്നും നമുക്ക് അറിയില്ലലോ. കാരണം ഞാൻ വലിയൊരു പഠനം കഴിഞ്ഞിട്ടാണ് ഈ ഫീൽഡിലേക്ക് വരുന്നത്. എംടെക് കഴിഞ്ഞിട്ടാണ് ഇവിടേക്ക് വരുന്നത്. എന്നിട്ടും ഞാൻ 500 രൂപയ്ക്ക് ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ പോയിട്ടുണ്ട്. അപ്പോൾ ചില സമയത്ത് ഞാൻ എന്റെ കൂടെ പഠിച്ച സുഹൃത്തുക്കളെ കുറിച്ചൊക്കെ ആലോചിക്കും. അവരൊക്കെ നല്ല ശമ്പളത്തോടെ ജോലി ചെയ്യുമ്പോൾ ഞാൻ ഇവിടെ. എനിക്ക് ഇത് ഒരുപാട് ആഗ്രഹവും ഉണ്ട് പക്ഷെ ഇതിലൊരു സ്ട്രഗിൾ ഉണ്ടല്ലോ. ഇത്രയും വലിയ പഠിപ്പ് കഴിഞ്ഞിട്ടും ഒന്നിൽ നിന്നാണ് ഞാൻ തുടങ്ങിയത്. അത് വീട്ടിൽ നിന്നുള്ള, അച്ഛന്റെയും അമ്മയുടെയും ഭയങ്കരമായ സപ്പോർട്ട് ആണ്. അഭിനയം പഠിക്കാനായിട്ട് എനിക്ക് അന്നും പൈസ തന്നത് അച്ഛൻ തന്നെയാണ്. എത്രപേരുടെ അച്ഛനമ്മമാർ അങ്ങനെ സമ്മതിക്കുമെന്ന് അറിയില്ല. ഇത്രയും പഠിച്ചിട്ട് വീട്ടിൽ ചോദിക്കാൻ നിനക്ക് നാണമില്ലേ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം. പക്ഷെ എന്റെ അച്ഛൻ തന്നെയാണ് അന്ന് എന്നെ സപ്പോർട്ട് ചെയ്തത്.

ഇന്ന് എട്ട് വർഷമായി ഞാൻ ഈ ഫീൽഡിൽ നിൽക്കുന്നു. ‘പണി’ എന്ന സിനിമയിലെ എന്റെ കഥാപാത്രം എന്നെ സംബന്ധിച്ചടുത്തോളം എന്റെ ലൈഫിലെ വലിയൊരു അനുഗ്രഹമാണ്. എല്ലാം അനുഗ്രഹമാണ് പക്ഷെ ഇപ്പോൾ ഈ നിമിഷം ‘പണി’ എനിക്ക് ഭയങ്കര സന്തോഷം തരുന്ന ഒരു കാര്യമാണ്. ഇൻഡസ്ട്രിയിൽ നിന്ന് ഒരുപാട് ആൾക്കാർ എന്നെ വിളിച്ചു. അച്ഛൻ കോളേജിന്റെ മുന്നിൽ കട നടത്തുന്ന ഒരാളാണ്. കോളേജിലെ പിള്ളേർ ഒക്കെ വന്ന് അഭിപ്രായങ്ങൾ പറയുമ്പോൾ അച്ഛനും നല്ല സന്തോഷമാണ്. എന്റെ മോൻ നന്നാവുന്നുണ്ടല്ലോ, എന്റെ മോൻ അടിപൊളിയാവുമല്ലോ, അവൻ കഷ്ടപ്പെട്ടതിനൊക്കെ ഗുണം ഉണ്ടാവുന്നുണ്ടല്ലോ എന്നൊക്കെ വിചാരിക്കുന്നുണ്ടാവും. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്” സാഗർ സൂര്യ പറഞ്ഞു.

Related Stories
Tharun Moorthy: ‘ലാലേട്ടൻ പറഞ്ഞതിനെ പലരും തെറ്റായി എടുത്തു, ദൃശ്യം പോലെ ചെയ്യാൻ നോക്കുന്നത് ബാധ്യത’; തരുൺ മൂർത്തി
Saiju Kurup: ‘സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ’ എന്ന് എംജി ശ്രീകുമാർ ചോദിച്ചു; കരിയർ ആരംഭിച്ച കഥ പറഞ്ഞ് സൈജു കുറുപ്പ്
Manju Pillai: ‘ഞാനാണ് കൂടെ അഭിനയിക്കുന്നതെന്നറിഞ്ഞ് ആ നടൻ സിനിമയിൽ നിന്ന് പിന്മാറി; ഇത് പലതവണ ആവർത്തിച്ചു’; മഞ്ജു പിള്ള
Thudarum: ‘മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്പോ, ശോഭന തള്ള ആയെന്ന് കമന്റ്’; ചുട്ട മറുപടിയുമായി തരുൺ മൂർത്തി
Bazooka Theatre Response: തിയേറ്ററുകളെ വിറപ്പിച്ചോ? മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്കയുടെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
Anand Manmadhan: രാഷ്ട്രീയത്തില്‍ വെട്ടും കുത്തും കൊലപാതകവും ഉണ്ടാകുന്നില്ലേ? എല്ലാത്തിനും കാരണം സിനിമയാണെന്ന് പറയാന്‍ കഴിയില്ല: ആനന്ദ് മന്മഥന്‍
ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ