Sadhika Venugopal : ‘അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിന് വിളിച്ചു’; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാൽ

Sadhika Venugopal Alleges Casting Couch : മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി സാധിക വേണുഗോപാൽ. ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നവർ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ടെന്നും ഒരു ഇൻ്റർവ്യൂവിൽ സാധിക പറഞ്ഞു.

Sadhika Venugopal : അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിന് വിളിച്ചു; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാൽ

സാധിക വേണുഗോപാൽ (Image Courtesy - Sadhika Venugopal Facebook)

Published: 

28 Sep 2024 18:15 PM

ഉദ്ഘാടനങ്ങൾക്ക് വിളിക്കുന്നവർ അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ടെന്ന് നടി രാധിക വേണുഗോപാൽ. സിനിമയിലൊക്കെയാണെങ്കിൽ ഡേറ്റൊക്കെ ചോദിച്ച് തീരുമാനിച്ചതിന് ശേഷമാവും അഡ്ജസ്റ്റ്മെൻ്റിന് ചോദിക്കുക. പറ്റില്ലെന്ന് പറഞ്ഞാൽ തീരുമാനിച്ചുറപ്പിച്ച അവസരം നഷ്ടമാവുമെന്നും സാധിക വേണുഗോപാൽ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

ഓണത്തോടനുബന്ധിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാധികയുടെ വെളിപ്പെടുത്തൽ നടി വൈഗയ്ക്കൊപ്പം പങ്കെടുത്ത ഈ അഭിമുഖത്തിൽ ഹേമ കമ്മിറ്റി വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സാധിക സംസാരിച്ചിരുന്നു.

അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോ എന്ന് ചോദിച്ച് തനിക്ക് ഉദ്ഘാടനത്തിനുള്ള ഒരു കോൾ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്മെൻ്റാണ് ചേട്ടാ വേണ്ടത്, പൈസയാണോ എന്ന് തിരിച്ച് ചോദിച്ചു. അപ്പോൾ അല്ല എന്ന് പറഞ്ഞു. പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് താൻ ചോദിച്ചു. പണമെത്രയായാലും അവർക്ക് പ്രശ്നമില്ല. ആവശ്യം നടന്നാൽ മതി. ഓണർക്ക് ഇത്തിരി താത്പര്യമുണ്ട് എന്ന് വിളിച്ചയാൾ പറഞ്ഞു. അങ്ങനെ താത്പര്യമുള്ളവരെക്കൊണ്ട് നിങ്ങൾ ഉദ്ഘാടനം ചെയ്യിച്ചോ, തനിക്ക് താത്പര്യമില്ല എന്ന് തിരിച്ചുപറഞ്ഞു.

Also Read : Abhirami Suresh: ‘ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെക്കുറിച്ച് മിണ്ടാതിരിക്കണോ’? പൊട്ടിത്തെറിച്ച് അഭിരാമി

പല രീതിയിലാണ് ഇതൊക്കെ ചോദിക്കുന്നത്. അഭിനയിക്കാൻ വിളിച്ച് ഡേറ്റും കാര്യങ്ങളുമൊക്കെ ആദ്യം തീരുമാനിക്കും. ഏറ്റവും അവസാനമാണ് അഡ്ജസ്റ്റ്മെറ്റിന് തയ്യാറാണോ എന്ന് ചോദിക്കുക. അതിന് തയ്യാറല്ലെന്നറിയുമ്പോൾ അവർ നമ്മളെ മാറ്റും. അത് വലിയ സങ്കടമാവും. പല മേഖലകളിലും ഇത് നടക്കുന്നുണ്ട്. പുറത്ത് ഷോയ്ക്ക് പോകുമ്പോഴും പരിപാടികൾക്കായി ഇങ്ങോട്ട് വിളിക്കുമ്പോഴുമൊക്കെ ആളുകൾ ഇക്കാര്യം ആവശ്യപ്പെടാറുണ്ടെന്നും സാധിക പറഞ്ഞു.

ഇപ്പോൾ ഏത് പരിപാടിക്ക് വിളിച്ചാലും അഡ്ജസ്റ്റ്മെൻ്റുകൾക്ക് തയ്യാറല്ലെന്ന് അങ്ങോട്ട് പറയും. അത് കുഴപ്പമല്ലെങ്കിൽ ഓക്കെ ആണെന്ന് പറയേണ്ടിവരുന്നു. പ്രതിഫലത്തിൽ അഡ്ജസ്റ്റ്മെൻ്റുകളാവാം. ഉദ്ഘാടനങ്ങൾക്കൊക്കെ തന്നെപ്പോലുള്ളവർക്ക് വളരെ ചെറിയ തുകയാണ് ലഭിക്കാറുള്ളത്. തുല്യവേതനമെന്നത് സിനിമാരംഗത്ത് നടക്കുന്ന കാര്യമല്ല. സീരിയൽ രംഗത്ത് പുരുഷന്മാരെക്കാൾ ശമ്പളം വാങ്ങുന്നത് സ്ത്രീകളാണ്.

സിനിമാ സീരിയൽ താരമായ സാധിക വേണുഗോപാൽ മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ്. 2012ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയലോകത്തെത്തിയ താരം എംഎൽഎ മണിയും പത്താം ക്ലാസും ഗുസ്തിയും, കലികാലം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് പട്ടുസാരി, തൂവൽസ്പർശം തുടങ്ങിയ സീരിയലുകളിലും താരം വേഷമിട്ടു.

 

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ