Allu Arjun: ‘ജ്യോതിഷ പ്രകാരം പേര് മാറ്റണം’! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍
Allu Arjun 'Changing' His Name: യൂ’, ‘എൻ’ എന്നീ രണ്ട് അക്ഷരങ്ങൾ കൂടുതലായി പേരിൽ ചേർക്കാനാണ് തീരുമാനം. ഇത് പ്രകാരം ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ജ്യോതിഷ പ്രകാരം പേര് മാറ്റാൻ ഒരുങ്ങി നടൻ അല്ലു അർജുൻ. കരിയറിൽ കൂടുതൽ വിജയം നേടുന്നതിന്റെ ഭാഗമായാണ് പേര് മാറ്റുന്നത് എന്നാണ് സിനിജോഷ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പേരിന്റെ ഉച്ചാരണത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. പേരിൽ കൂടുതൽ അക്ഷരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് താരം പേരിൽ മാറ്റം വരുത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
യൂ’, ‘എൻ’ എന്നീ രണ്ട് അക്ഷരങ്ങൾ കൂടുതലായി പേരിൽ ചേർക്കാനാണ് തീരുമാനം. ഇത് പ്രകാരം ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ താരത്തിന്റെ ഭാഗത്ത് നിന്ന് ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
Also Read:‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ
അതേസമയം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുഷ്പ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. പാൻ ഇന്ത്യൻ താരം എന്ന പദവിയിലേക്ക് അല്ലു അർജുനെ എത്തിക്കാൻ ചിത്രത്തിനു സാധിച്ചു. എന്നാൽ ചിത്രത്തിൻറെ റിലീസിനിടെ ഉണ്ടായ അപകടം ഈ വിജയത്തിന്റെ ശോഭ കെടുത്തിയിരുന്നു.
റിലീസിനിടെ ഹൈദരാബാദ് സാന്ധ്യ തീയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചതാണ് സംഭവം. ഇതിനു ശേഷം താരത്തിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഇതിനാലാണ് ജ്യോതിഷ പ്രകാരം അല്ലു അർജുൻ തൻറെ പേര് മാറ്റാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.താരത്തിന്റെ പുതിയ ചിത്രം സംവിധായകൻ അറ്റ്ലിക്കൊപ്പം എന്നാണ് സൂചന. ഒരു പാരലൽ യൂണിവേഴ്സ് പ്രമേയമാണ് ഈ ചിത്രത്തിൽ എന്നാണ് വിവരം. ചിത്രത്തിൻറെ പ്രഖ്യാപനം അല്ലു അർജുൻറെ ജന്മദിനമായ ഏപ്രിൽ 8ന് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.