Rotten Society Movie: പശ്ചാത്തല സംഗീതമില്ലാത്തൊരു ചിത്രം, വാരിക്കൂട്ടിയ അവാർഡുകൾ 25

ഒരു ന്യൂസ് റിപ്പോർട്ടറിൻ്റെ ക്യാമറ ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുന്നു. പിന്നീട് ആ ഭാന്ത്രൻ തൻ്റെ കാഴ്ചപ്പാടിൽ ക്യാമറയിൽ പകർത്തുന്നവയെല്ലാം വ്യത്യസ്ത കാഴ്ചുപ്പാടിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ

Rotten Society Movie: പശ്ചാത്തല സംഗീതമില്ലാത്തൊരു ചിത്രം, വാരിക്കൂട്ടിയ അവാർഡുകൾ 25

Rotten Society Movie

arun-nair
Published: 

24 Mar 2025 21:52 PM

അവാർഡുകൾ വാരിക്കൂട്ടി ജൈത്ര യാത്ര തുടരുകയാണ് എസ് എസ് ജിഷ്ണുദേവ് രചനയും സംവിധാനവും നിർവ്വഹിച്ച “റോട്ടൻ സൊസൈറ്റി ” എന്ന ചിത്രം വരാഹ് പ്രൊഡക്ഷൻസ്, ഇൻ്റിപെൻഡൻ്റ് സിനിമ ബോക്സ് എന്നിവരുടെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് “റോട്ടൻ സൊസൈറ്റി ” നിർമ്മിച്ചിരിക്കുന്നത് . ജിഷ്ണുദേവ് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതും . സീപ്സ്റ്റോൺ, യുഎഫ്എംസി (UFMC) ദുബായ് തുടങ്ങിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ) തുടങ്ങി വിവിധ ചലച്ചിത്ര മേളകളിൽ ഇവിടങ്ങളിൽ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

ഒരു ന്യൂസ് റിപ്പോർട്ടറിൻ്റെ ക്യാമറ ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുന്നു. പിന്നീട് ആ ഭാന്ത്രൻ തൻ്റെ കാഴ്ചപ്പാടിൽ ക്യാമറയിൽ പകർത്തുന്നവയെല്ലാം വ്യത്യസ്ത കാഴ്ചുപ്പാടിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുനിൽ പുന്നക്കാടനാണ്. ഇതിനോടകം 25 അവാർഡുകൾ ചിത്രം നേടിക്കഴിഞ്ഞു. ടി സുനിൽ പുന്നക്കാടനാണ് . ഇദ്ദേഹത്തെ കൂടാതെ സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ എന്നീ താരങ്ങളും ഒപ്പം രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു (ഡോഗ്) തുടങ്ങിയ താരനിരയും ചിത്രത്തിൻ്റെ ഭാഗമാണ്. പശ്ചാത്തല സംഗീതമില്ലാതെ തന്നെ റിയലസ്റ്റിക്കായൊരു മൂഡിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ

സൗണ്ട് എഞ്ചിനീയർ: എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ്‌ ഡിസൈൻ : വിഷ്ണു ജെ എസ്, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം : ദി ഫിലിം ക്ലബ്‌, ഡബ്ബിങ് ആർടിസ്റ്റ് : രേഷ്മ, വിനീത്,കോ-പ്രൊഡ്യൂസർ : ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ : ഇൻഡിപെൻഡന്റ് സിനിമ ബോക്സ്‌, സെക്കന്റ്‌ യൂണിറ്റ് ക്യാമറ ആൻഡ് സ്റ്റിൽസ് : ദിപിൻ എ വി പബ്ലിസിറ്റി ഡിസൈൻ : പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ : ജിജേഷ് സുകുമാർ, കോ- ട്രെയിനർ: ബിജോയ്‌, പിആർഒ: മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ

 

Related Stories
Empuraan Movie Controversy : എല്ലാം പെട്ടെന്നായിരുന്നു; കടുംവെട്ടുമായി സെൻസർ ബോർഡ്, എമ്പുരാൻ്റെ റി-എഡിറ്റ് പതിപ്പ് നാളെ മുതൽ പ്രദർശിപ്പിക്കും
L2 Empuraan: മോഹൻലാൽ കണ്ടില്ലെന്ന നുണ പറയുന്നതെന്തിന്?; പൃഥ്വിരാജ് ചതിച്ചെന്ന് ആരും പറഞ്ഞിട്ടില്ല: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
Empuraan Controversy – K Surendran: ‘ഇനി എംപുരാനല്ല വെറും ‘എംബാം’പുരാൻ’; പരിഹസിച്ച് കെ സുരേന്ദ്രൻ
L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ
Empuraan Movie Controversy: മോഹൻലാലിനെതിരായ സൈബര്‍ ആക്രമണം; ഉടൻ നടപടിയെന്ന് ഡിജിപി
L2 Empuraan: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം