Dr Robin Hospitalised: ഡോക്ടർ റോബിൻ ആശുപത്രിയിൽ; ഇതെന്ത് പറ്റിയെന്ന് ആരാധകർ; ഹണിമൂണ്‍ യാത്ര മാറ്റിവച്ചു
Bigg Boss fame Dr Robin Radhakrishnan Hospitalised: 'എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. ബിഗ് ബോസ് മലയാളത്തിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഷോ കഴിഞ്ഞ് എത്തിയതിനു പിന്നാലെയാണ് നടി ആരതി പൊടിയുമായി പ്രണയത്തിലായത്. പിന്നീട് ഇരുവരുടെയും വിശേഷങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു ഇരുവരുടേതും.
പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേറിട്ട ഗെറ്റപ്പുകളിലാണ് താരങ്ങള്‍ വിവാഹ ചടങ്ങിൽ എത്തിയത്. കേരളത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ചടങ്ങുകളായിരുന്നു വിവാഹത്തിനു മുന്നോടിയായി ഉണ്ടായത്. ഇതിനു ശേഷം ഇരുവരും അധികം വൈകാതെ ഹണിമൂണ്‍ യാത്രയ്ക്ക് പോകുകയായിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട ഹണിമൂണ്‍ ആണ് ഇരുവരും പ്ലാൻ ചെയ്തിരിക്കുന്നത്. ഇത് ആരതിയും റോബിനും വെളിപ്പെടുത്തിയിരുന്നു. ഒരു സ്ഥലത്ത് പോയി തിരികെ നാട്ടില്‍ വന്നതിന് ശേഷമായിരിക്കും അടുത്തതിന് പോവുക.
ഇതിനു പിന്നാലെ ഇവർ ആദ്യം പോയത് അസര്‍ബൈജാനിലായിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവച്ചിരുന്നു. ഇതിനു ശേഷം സിംഗപ്പൂരിലേക്ക് പോകാനായിരുന്നു പ്ലാന്‍ ചെയ്തതിരന്നത്. മാര്‍ച്ച് പതിനഞ്ചിനായിരിക്കും സിംഗപ്പൂരിലേക്ക് പോവുക എന്നും താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ആരോഗ്യപ്രശ്നം മൂലം ഹണിമൂണ്‍ യാത്ര മാറ്റിവച്ചിരിക്കുകയാണ് താരദമ്പതികൾ.
റോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ മാസ്‌കും വെച്ച് കിടക്കുന്ന ഫോട്ടോയാണ് റോബിന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് താരത്തിന് എന്തുപറ്റിയെന്ന് ചോദിച്ച് രംഗത്ത് എത്തുന്നത്. എന്നാൽ മറ്റ് കാര്യങ്ങളൊന്നും വ്യക്തമല്ല. അതേസമയം വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് സുഖമില്ലാതെ റോബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഫുഡ് പോയിസണ്‍ ആയിരുന്നു. പിന്നാലെ സുഹൃത്തുക്കള്‍ക്ക് അപകടം സംഭവിക്കുകയും ചെയ്തിരുന്നു. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് താരങ്ങള്‍ ആദ്യ ഹണിമൂണ്‍ യാത്ര പോയി വരികയും ചെയ്തു.