Rifle Club Movie: തോക്ക് ചൂണ്ടി ദിലീഷ് പോത്തൻ…! കട്ടകലിപ്പിൽ ‘റൈഫിൾ ക്ലബ്’ പുതിയ പോസ്റ്റർ
Rifle Club Movie Latest Updation: അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ‘റൈഫിൾ ക്ലബ്ബ്’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ആരാധകരെ വീണ്ടും മുൾമുനയിൽ നിർത്തുന്ന പോസ്റ്ററിൽ കട്ടകലിപ്പിൽ ഇരട്ട കുഴൽ തോക്ക് ചൂണ്ടി നിൽക്കുകയാണ് സെക്രട്ടറി അവറാൻ… ആഷിക്ക് അബുവിൻറെ പുതിയ ചിത്രമായ ‘റൈഫിൾ ക്ലബ്’ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന ദിലീഷ് പോത്തൻറെ ക്യാരക്ടർ പോസ്റ്റർ നിമിഷ നേരം കൊണ്ട് ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സഹസംവിധായകനായി, നടനായി, പിന്നീട് സംവിധായകനായി ഉയർന്ന ദിലീഷ് പോത്തൻ ഒട്ടേറെ സിനിമകളിൽ വില്ലനായും ക്യാരക്ടർ റോളുകളിലും ഹാസ്യ വേഷങ്ങളിലുമൊക്കെ എത്തിയിട്ടുണ്ട്. സെക്രട്ടറി അവറാൻ എന്ന കഥാപാത്രം ഏത് രീതിയിലുള്ളതായിരിക്കുമെന്നാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ ഉയരുന്നത്.
അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
ഒ.പി.എം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയായ റൈഫിൾ ക്ലബ് വൈകാതെ റിലീസിനെത്തുമെന്നാണ് സൂചന. വാണി വിശ്വനാഥും ഒരു സുപ്രധാന വേഷത്തിൽൽ ചിത്രത്തിലെത്തുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിർവഹിക്കുന്നത്.
വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
റൈഫിൾ ക്ലബ്ബിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ‘മഞ്ഞുമ്മൽ ബോയ്‌സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിൻറെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, എഡിറ്റർ- വി സാജൻ, സ്റ്റണ്ട്-സുപ്രീം സുന്ദർ, സംഗീതം- റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്- റോഷൻ, അർജുൻ കല്ലിങ്കൽ, പിആർഒ- ആതിര ദിൽജിത്ത്.