5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ

Rumors About Marco 2: ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ഇതോടെ മാർക്കോയ്ക്ക് സ്വന്തമായി. 100-ഓളം തീയറ്ററുകളിൽ എത്തുന്ന ചിത്രം ഏപ്രിലിലാണ് സിനിമ കൊറിയയിൽ റിലീസ് ചെയ്യുന്നത്.

Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ
Marco Movie PosterImage Credit source: Unni Mukundan
athira-ajithkumar
Athira CA | Published: 04 Jan 2025 15:00 PM

ചോര കൊണ്ട് ഞാനവരെ കുളിപ്പിക്കും,തീ കൊണ്ട് പൊതിയും,മണ്ണ് കൊണ്ട് മൂടും…. “ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുകയാണ് മാർക്കോ. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വയലൻസ് സിനിമകളുടെ പട്ടികയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മാർക്കോ ആയി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണ്.

ഒറ്റയ്ക്ക് വഴി വെട്ടിവന്ന ഉണ്ണി മുകുന്ദന്റെ കരിയർ ​ഗ്രാഫ് സൂപ്പർ ഹിറ്റ് നിലവാരത്തിലേക്ക് എത്തിക്കുന്ന മാർക്കോയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ. കൊറിയ ഉൾപ്പെടെ ലോകത്തിലെ 5000 തീയറ്ററുകളിലായി പ്രതി​ദിനം 1000 ഷോകളാണ് മാർക്കോയ്ക്ക് ഉള്ളത്. മാർക്കോയ്ക്ക് 2 ഭാ​ഗം ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ഇപ്പോഴുള്ള ചോദ്യം. മാർക്കോയുടെ രണ്ടാം വരവ്, അതേ കുറിച്ചുള്ള ചർച്ചകളാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ നടക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ പ്രതിനായക വേഷത്തിൽ ആരെത്തും എന്നതാണ് ചോദ്യം.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ചിയാൻ വിക്രം ഉണ്ണി മുകുന്ദന്റെ പ്രതിനായകനായി മാർക്കോ -2 ൽ എത്തും എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെയും തയ്യാറാട്ടില്ല. മാർക്കോ 2-ൽ വിക്രം പ്രധാനവേഷത്തിലെത്തുന്നത് ഇന്ത്യൻ സിനിമയിലെ മറ്റൊരു നാഴിക കല്ലായി മാറുമെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ മാർക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ഹനീഫ് അദേനിയുടെ പക്കൽ ചിത്രത്തിൻറെ തിരക്കഥയുടെ ഏകദേശരൂപം മനസിലുണ്ട്. അതുകൊണ്ടാണ് മാർക്കോയുടെ ആദ്യ ഭാഗത്തിൻറെ അവസാനം, രണ്ടാം ഭാ​ഗത്തിന്റെ ലീഡ് കാണിച്ചിരിക്കുന്നതെന്ന് റിലീസിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ആദ്യ ഭാഗത്തെ വെല്ലുന്ന തിരക്കഥ രണ്ടാം ഭാ​ഗത്തിനായി ഒരുങ്ങിയാൽ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും നടൻ പറഞ്ഞിരുന്നു.

റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ തീയറ്റുകളിൽ നിന്ന് മികച്ച പിന്തുണയാണ് മാർക്കോയ്ക്ക് ലഭിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം. ഇത് വരെയുള്ള ബോക്സ് ഓഫീസ് കണക്കനുസരിച്ച് 80 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴിലും കൂടി റിലീസ് ചെയ്യുന്നതോടെ ഉടൻ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടുമെന്നാണ് വിലയിരുത്തൽ. ഉണ്ണിയുടെ കരിയറിലെ 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മാർക്കോ. മാളികപ്പുറമാണ് ആദ്യം 100 കോടി ക്ലബ്ബിൽ എത്തിയത്.

50 കോടിയാണ് ചിത്രം ഇന്ത്യയിൽ നേടിയത്. ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ഇതോടെ മാർക്കോയ്ക്ക് സ്വന്തമായി. 100-ഓളം തീയറ്ററുകളിൽ എത്തുന്ന ചിത്രം ഏപ്രിലിലാണ് സിനിമ കൊറിയയിൽ റിലീസ് ചെയ്യുന്നത്.