Renu Sudhi: ‘രാജകുമാരനും രാജകുമാരിയും ഒരുമിച്ചു; ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ’; രേണുവിന്റെ പുതിയ ചിത്രങ്ങൾ വൈറൽ
Renu Sudhi Viral Photos: ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന തങ്ങളുടെ ചാനൽ ഇന്റർവ്യൂ കണ്ടാൽ മതിയെന്നും എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ ലഭിക്കുന്നതായിരിക്കുമെന്നും മനു കുറിച്ചു.

ഏറെ വിവാദങ്ങളും വിമർശനങ്ങളും നേരിടുന്ന ഒരാളാണ് മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സോഷ്യൽ മീഡിയയിൽ സജീവമായ രേണു തന്റെ റീലുകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു ചെയ്ത റീൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവച്ചത്. സുധി ജീവിച്ചിരുന്നെങ്കിൽ രേണു ഇത് ചെയ്യുമായിരുന്നോ, ‘സുധിയണ്ണന്‍ പോലും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ല’ തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിനും വീഡിയോക്കും താഴെ വന്നത്.
എന്നാൽ ഇത് തന്റെ ജോലിയെന്നായിരുന്നു രേണുവിന്റെ മറുപടി. ഇപ്പോഴിതാ വീണ്ടും ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് രേണു.ഡോ മനുഗോപിനാഥനോടൊപ്പമുള്ള ചിത്രമാണ് രേണു പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇരുവരും വിവാഹിതരായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
രേണുവിനൊപ്പമുള്ള വീഡിയോ പങ്കുവച്ച മനു ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചുവെന്ന് പറഞ്ഞായിരുന്നു കുറിപ്പ് ആരംഭിച്ചത്. ഈ ചിത്രങ്ങൾ കാണുമ്പോൾ എല്ലാവർക്കും ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് തങ്ങൾക്ക് രണ്ടുപേർക്കും അറിയാം, ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന തങ്ങളുടെ ചാനൽ ഇന്റർവ്യൂ കണ്ടാൽ മതിയെന്നും എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ ലഭിക്കുന്നതായിരിക്കുമെന്നും മനു കുറിച്ചു.
ഡോ മനുഗോപിനാഥ് പങ്കുവച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്
View this post on Instagram
കുറിപ്പിന്റെ പൂർണ രൂപം:വൈറൽ ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീൽസ്കളുടെ രാജകുമാരിയും ഒരുമിച്ചു.രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവൾ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ.ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്.ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാൻ ഇതേ തുടർന്നുവരുന്ന ഞങ്ങളുടെ ചാനൽ ഇന്റർവ്യൂ നിങ്ങൾ കണ്ടാൽ മതി. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു… ഞങ്ങളുടെ നല്ല ദിവസത്തിന് ഒപ്പം നിന്നവർക്കൊക്കെ ഒരായിരം നന്ദി .രാജകുമാരന്റെയും രാജകുമാരിയുടെയും ജീവിതയാത്ര ഇവിടെ തുടരുന്നു…സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം