Renu Sudhi: ‘മറ്റൊരു വിവാഹത്തിലേക്ക് കടന്നാല്‍ സുധിച്ചേട്ടന്‍ എന്ന പേര് എന്നന്നേക്കുമായി മാറും, അത് പോകാന്‍ താല്‍പര്യമില്ല’; രേണു സുധി

Kollam Sudhi's Wife Renu Sudhi: ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെയാണ് ഇപ്പോഴും താന്‍ എന്നാണ് രേണു പറയുന്നത്. മറ്റൊരു വിവാഹത്തിലേക്ക് താന്‍ കടന്നാല്‍ സുധിച്ചേട്ടന്‍ എന്ന പേര് എന്നന്നേക്കുമായി മാറും.

Renu Sudhi: മറ്റൊരു വിവാഹത്തിലേക്ക് കടന്നാല്‍ സുധിച്ചേട്ടന്‍ എന്ന പേര് എന്നന്നേക്കുമായി മാറും, അത് പോകാന്‍ താല്‍പര്യമില്ല; രേണു സുധി

കൊല്ലം സുധിയോടൊപ്പം രേണു

sarika-kp
Published: 

07 Mar 2025 11:40 AM

മലയാളികൾക്ക് സുപരിചിതയാണ് മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ. സുധിയുടെ മരണ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ രേണുവിനെ തേടി വലിയ രീതിയിലുള്ള സൈബർ ആ​ക്രമണങ്ങളാണ് ഉണ്ടാകുന്നത്. പലപ്പോഴും അതിരുകടന്ന വിമർശനങ്ങൾ വരെ ഉയർന്നിരുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങളെ കുറിച്ച് രേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അവർ. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ചീത്ത വിളിക്കുന്നവരോട് അതേ രീതിയിൽ തനിക്ക് പെരുമാറാൻ സാധിക്കില്ലെന്നും കാരണം തന്റെ സംസ്കാരം അത് അല്ലെന്നുമാണ് രേണു പറയുന്നത്. താൻ ഒരു കേസ് കൊടുത്താൻ ആരാണെങ്കിലും പൊക്കും. എന്നാൽ തനിക്ക് ഇപ്പോൾ അതിനു സമയമില്ലെന്നും നാടകത്തിന്റെ തിരക്കിലാണെന്നും രേണു പറയുന്നു. ആ തിരക്ക് ഒക്കെ കഴിഞ്ഞ ഇത്തരത്തിൽ കമന്റിടുന്ന ഒരാളെ പൊക്കും അന്ന് ബാക്കിയുള്ളവർക്ക് കാര്യം മനസ്സിലാകുമെന്നും രേണു പറയുന്നു. ഇത്തരത്തിലുള്ള കമന്റസാണ് തന്നെ ബോൾഡ് ആക്കിയത്.

Also Read:ബജറ്റ് നൂറ് കോടി; ഈ ചിത്രത്തിനായി നയൻതാര മാത്രമല്ല, കുട്ടികളും വ്രതത്തിലാണ്!

ഇനിയൊരു വിവാഹം കഴിക്കില്ലെന്ന് നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെയാണ് ഇപ്പോഴും താന്‍ എന്നാണ് രേണു പറയുന്നത്. മറ്റൊരു വിവാഹത്തിലേക്ക് താന്‍ കടന്നാല്‍ സുധിച്ചേട്ടന്‍ എന്ന പേര് എന്നന്നേക്കുമായി മാറും. പേര് അല്ല, അദ്ദേഹം തന്റെ മനസ്സിലുണ്ട്. അത് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് രേണു പറയുന്നത്. സുധിച്ചേട്ടന്റെ വൈഫ് എന്ന് അറിയപ്പെടാനാണ് ഇഷ്ടം. അദ്ദേഹത്തിന്റെ പേരും ഓർമ്മകളും പോകാന്‍ ഈ നിമിഷം വരെ ഞാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും രേണു കൂട്ടിച്ചേർക്കുന്നു. ഫേക്ക് ഐഡി ഉപയോ​ഗിച്ചാണ് പലരും കമന്റിടുന്നത് എന്നാണ് രേണു പറയുന്നത്. പക്ഷേ ഇതൊന്നും തന്നെ യാതൊരു വിധത്തിലും തന്നെ ബാധിക്കുന്നില്ലെന്നും രേണു പറഞ്ഞു.

Related Stories
Shine Tom Chacko New Movie : പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്
Saji Cherian: ‘വിൻസിയുടെ പരാതി ഗൗരവമുള്ളത്, മുഖം നോക്കാതെ നടപടിയെടുക്കും’; സജി ചെറിയാൻ
Shine Tom Chacko: ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് എന്തിന്? ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
Shine Tom Chacko: ‘ഇതിപ്പോ കുറേ ഓലപ്പാമ്പുകളല്ലേ; കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക’; ഷൈൻ ടോമിന്റെ പിതാവ്
Easter 2025: പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് മുതല്‍ സണ്‍ ഓഫ് ഗോഡ് വരെ; ഈസ്റ്റര്‍ ദിനത്തില്‍ കാണാന്‍ പറ്റിയ സിനിമകള്‍
Narivetta Movie: ആദ്യ ഗാനം തന്നെ ട്രെൻഡിങ്ങിൽ; ടൊവിനോയുടെ നരിവേട്ടയിലെ ‘മിന്നൽവള’ ഏറ്റെടുത്ത് പ്രേക്ഷകർ
പ്രിയ വാര്യരുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ?
കുടിക്കുന്നതിനു മുമ്പ് വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ
ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ
ഓര്‍മ്മ പോകാതിരിക്കാന്‍ ഓര്‍ത്തുവയ്ക്കാം ഇക്കാര്യങ്ങള്‍