AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: നടുറോഡിൽ രേണുവിന്റെയും ദാസേട്ടന്റെയും ഡാൻസ്; വ്യാപക വിമർശനം, മോട്ടോർ വാഹനവകുപ്പിനെ ടാഗ് ചെയ്ത് കമന്റുകൾ

Renu Sudhi and Dasettans Reels Controversy: ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമാണ് തിരക്കുള്ള റോഡിൽ രേണു സുധിയുടെ റീൽസ് ചിത്രീകരണം. വഴി മുടക്കി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇവരെ ബൈക്ക് യാത്രികരായ രണ്ട് പേർ ശകാരിക്കുന്നതും പിന്നാലെ ദാസ് കൈകൂപ്പി ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം.

Renu Sudhi: നടുറോഡിൽ രേണുവിന്റെയും ദാസേട്ടന്റെയും ഡാൻസ്; വ്യാപക വിമർശനം, മോട്ടോർ വാഹനവകുപ്പിനെ ടാഗ് ചെയ്ത് കമന്റുകൾ
ഡാൻസ് റീലിൽ നിന്ന് Image Credit source: Instagram
nandha-das
Nandha Das | Updated On: 26 Apr 2025 19:52 PM

നടുറോഡിൽ ഡാൻസ് റീൽ ചിത്രീകരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണുവും കോഴിക്കോട് ദാസേട്ടനും. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. വീഡിയോയ്ക്ക് താഴെ പലരും മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്യുകയാണ്. ഇവരെ പിന്തുണച്ചവരെ ഇവർ പരിഹസിക്കുകയാണെന്നാണ് പ്രധാനമായി ഉയർന്നു വരുന്ന വിമർശനം.

ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമാണ് തിരക്കുള്ള റോഡിൽ രേണു സുധിയുടെ റീൽസ് ചിത്രീകരണം. വഴി മുടക്കി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇവരെ ബൈക്ക് യാത്രികരായ രണ്ട് പേർ ശകാരിക്കുന്നതും, പിന്നാലെ ദാസ് കൈകൂപ്പി ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം. രേണു സുധി സമൂഹ മാധ്യമത്തിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ‘എന്ത് തോന്നിവാസമാണ് നടുറോഡിൽ കിടന്ന് കാണിക്കുന്നത്” എന്നാണ് പലരും കമന്റിടുന്നത്.

അതേസമയം, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ നേരത്തെയും നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. രേണുവിന്റെ വിഷു ഫോട്ടോഷൂട്ടിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നത്. അടുത്തിടെ ചില ആൽബങ്ങളിലും റീൽസുകളിലും അഭിനയിച്ച രേണുവിന്റെ ഇഴുകിച്ചേർന്ന അഭിനയവും, വസ്ത്രധാരണവും മുൻനിർത്തി മോശം കമന്റുകളുമായാണ് പലരും രംഗത്തെത്തിയത്. ലോങ്ങ് സ്കർട്ടും ബ്ലൗസും ധരിച്ച ചിത്രങ്ങളാണ് വിഷു ആശംസ നേർന്ന് കൊണ്ട് രേണു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ശക്തരായ സ്ത്രീകൾക്ക് ആറ്റിട്യൂട് അല്ല, അവർക്ക് മാനദണ്ഡങ്ങൾ ഉണ്ട്’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ALSO READ: ‘തുടരും’ തൻ്റെ കഥ മോഷ്ടിച്ച സിനിമ, 25 വർഷം മുൻപ് എഴുതിയതെന്ന് സംവിധായകൻ

രേണു സുധി പങ്കുവെച്ച റീൽ

 

View this post on Instagram

 

A post shared by Vipin Lal (@vipinlal684)