Director Shafi :പ്രിയ സംവിധായകന്‍ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ

Renowned Malayalam Film Director Shafi's Funeral :കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ പ്രിയ സംവിധായകനെ അവസാനമായി കാണാൻ സഹപ്രവർത്തകരും സിനിമാരംഗത്തെ നിരവധി പേരുമാണ് എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പൊതുദര്‍ശനം. തുടർന്ന് വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം നടക്കും.

Director Shafi :പ്രിയ സംവിധായകന്‍ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ

ഷാഫി

Published: 

26 Jan 2025 11:35 AM

നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച അതുല്യ സംവിധായകൻ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ പ്രിയ സംവിധായകനെ അവസാനമായി കാണാൻ സഹപ്രവർത്തകരും സിനിമാരംഗത്തെ നിരവധി പേരുമാണ് എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പൊതുദര്‍ശനം. തുടർന്ന് വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം നടക്കും.

ഷാഫിയുടെ വേർപാടിൽ സിനിമ മേഖലയിൽ പ്രമുഖർ അനുസ്മരിച്ച് രം​ഗത്ത് എത്തി. പ്രിയപ്പെട്ട ഷാഫി പോയി എന്ന് കുറിച്ചാണ് നടൻ ദിലീപ് ഫേസ്ബുക്കിൽ പങ്കുവച്ചത്. റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലുമെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം എന്നാണ് ദിലീപ് കുറിച്ചത്. ഷാഫിക്കയുടെ വിയോഗമറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നായിരുന്നു മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടന്മാരായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഷാഫിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Also Read:’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ 12.25 -ഓടെയായിരുന്നു അന്ത്യം. 56വയസായിരുന്നു. ഈ മാസം പതിനാറിനായിരുന്നു കടുത്ത തലവേദനയെ തുടർന്ന് ഷാഫിയെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യസഥിതി അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

1968 -ൽ എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ഷാഫി ജനിച്ചു. യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്.

അമ്മാവൻ സിദ്ദീഖും സഹോദരൻ റാഫിയുമാണ് ഷാഫിയുടെ ​ഗുരുസ്ഥാനീയർ. 18 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇതിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്‍ സംവിധായകരുടേയും സഹായിയായി എത്തിയ ഷാഫി 2001-ൽ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. തുടർന്ന് ഹിറ്റ് സിനിമകളായ കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു ഒടുവിൽത്തെ ചിത്രം.

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ