5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Director Shafi: വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാഫിയുടെ നില അതീവഗുരുതരം; ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടർന്ന്

Director Shafi Remains in Critical Condition: ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നാലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ക്യാൻസർ ബാധിതനായിരുന്നു ഷാഫി.

Director Shafi: വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാഫിയുടെ നില അതീവഗുരുതരം; ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടർന്ന്
Director ShafiImage Credit source: social media
sarika-kp
Sarika KP | Updated On: 25 Jan 2025 07:13 AM

കൊച്ചി: എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോ​ഗ്യനില അതീവഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഷാഫിയുള്ളത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നാലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ക്യാൻസർ ബാധിതനായിരുന്നു ഷാഫി.

വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടി എത്തിയിരുന്നു. നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർക്കൊപ്പമാണ് മമ്മൂട്ടി ഷാഫിയെ സന്ദർശിക്കാൻ എത്തിയത്. ഷാഫിയുടെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദ്ദേഹത്തിന് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് എല്ലാം ​ഭേ​​ദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ആന്തരിക രക്തസ്രാവം; സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരം

അതേസമയം 1995ലാണ് ഷാഫി സിനിമ കരിയർ ആരംഭിക്കുന്നത്. അസിസ്റ്റന്‍ഡ് ഡയറക്ടറായി ആരംഭിച്ച ആ​ദ്ദേ​ഹം 2001-ൽ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സംവിധായകനിലേക്ക് എത്തുന്നത്. ആകെ 18 സിനിമകളാണ് ഷാഫി സംവിധാനം ചെയ്തത്. ഇതിൽ ഒരു തമിഴ് സിനിമയും പെടും. കൂടുതൽ ദിലീപ്-ഷാഫി കൂട്ടുക്കെട്ടിൽ ഒരുക്കിയ സിനിമയാണ്. കല്യാണരാമൻ (2002), പുലിവാൽ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി (2007), ചട്ടമ്പി നാട് (2009), ടൂ കൺട്രീസ് (2015) തുടങ്ങിയ എവർഗ്രീൻ സിനിമകളൊക്കെ ഒരുക്കിയത് ഷാഫിയാണ്. ചോക്കളേറ്റ്, ലോലിപോപ്പ്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയവയും ഫാഫിയുടെ സംഭാവനയാണ്. 2022-ല്‍ റിലീസ് ചെയ്ത ഷറഫദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദമാണ് ഒടുവിലെ ചിത്രം.