Kangana Ranaut: കങ്കണയുടെ ‘എമർജൻസി’ റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം

Release of Kangana Ranaut Film Emergency Postponed: സിനിമയിലെ കുറച്ച് രംഗങ്ങൾ വെട്ടി കുറയ്ക്കണം. എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.

Kangana Ranaut: കങ്കണയുടെ എമർജൻസി റിലീസ് മാറ്റിവെച്ചു; വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം
Updated On: 

01 Sep 2024 23:36 PM

കങ്കണ രണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എമർജൻസി’ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിൽ സിഖ് സമുദായത്തെ ചിത്രീകരിച്ചിരിക്കുന്നതിനെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉയർന്നത്. ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾ പഞ്ചാബിൽ അത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സെപ്റ്റംബർ 6-നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സെൻസർ ബോർഡിൽ നിന്നും സിനിമ റിലീസ് ചെയ്യാനുള്ള അനുമതി ലഭിക്കാത്തതാണ് റിലീസ് മാറ്റിവയ്ക്കാനുള്ള കാരണം.

സിനിമയിലെ കുറച്ച് രംഗങ്ങൾ വെട്ടി കുറയ്ക്കാൻ ഫിലിം സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്നും ബോർഡ് വ്യക്തമാക്കി. ‘എമർജൻസി’ എന്ന ചിത്രം സാമുദായിക സംഘർഷത്തിന് കാരണമാകുമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ശിരോമണി അകാലിദൾ പാർട്ടി നേരത്തെ സെൻസർ ബോർഡിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

‘ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക മാത്രമല്ല, പഞ്ചാബിന്റെയും മുഴുവൻ രാജ്യത്തിന്റെയും സാമൂഹിക ഘടനയെ തന്നെ അധിക്ഷേപിക്കുന്നതും മുറിവേല്പിക്കുന്നതുമാണ്. കങ്കണ ഈ സിനിമ തിരഞ്ഞെടുത്തത് കോൺഗ്രസിനെതിരെ രാഷ്ട്രീയപരമോ ചരിത്രപരമോ ആയ പ്രസ്താവനകൾ ഉന്നയിക്കാനല്ല, മറിച്ച് സിഖ് സമൂഹത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്’ എന്ന് ശിരോമണി അകാലിദൾ ഓഗസ്റ്റ് 27-ന് സെൻസർ ബോർഡിന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. സിഖുകാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും നോട്ടീസിൽ പറയുന്നു. ഓഗസ്റ്റ് 14 ന് റിലീസ് ചെയ്ത ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനും സമൂഹത്തിൽ നിന്ന് മാപ്പ് ചോദിക്കാനും എസ്‌ജിപിസി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: വധഭീഷണി വരുന്നു, എമർജൻസിയിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രമല്ല

സിനിമയെ പ്രതിരോധിക്കാനായി കോടതിയിൽ പോകാനും താൻ തയ്യാറാണെന്ന് നേരത്തെ തന്നെ കങ്കണ വ്യക്തമാക്കിയിരുന്നു. ‘മിസ്സിസ് ഗാന്ധി, ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ കൊലപാതകം, പഞ്ചാബ് കലാപം എന്നിവ ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്ന് ഞങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ട്. പിന്നെ എന്താണ് ഞങ്ങൾ ചിത്രീകരിക്കുക എന്ന് ഞങ്ങൾക്ക് അറിയില്ല’ എന്ന് കങ്കണ തന്റെ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ ഈ അവസ്ഥ അത്യന്തം ദുഃഖകരമാണ് എന്നും കങ്കണ പറഞ്ഞു.

അതെ സമയം, പുതിയ ചിത്രം എമർജൻസിൽ അഭിനയിച്ചതിന് തനിക്ക് വധ ഭീഷണികൾ വന്നു കൊണ്ടിരിക്കുന്നതായി നടൻ വിശാഖ് നായർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ഇത് തുടരുകയാണെന്നും ചിത്രത്തിൽ ഭിന്ദ്രൻവാലയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് താനെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും, താൻ ചെയ്യുന്ന കഥാപാത്രം ഭിന്ദ്രൻവാലയുടെ അല്ല അത് സഞ്ജയ് ഗാന്ധിയുടെ ആണെന്നും വിശാഖ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ രാജ്യം സാക്ഷ്യം വഹിച്ച അടിയന്തിരാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്.

 

Related Stories
AR Rahman Divorce: ‘തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല; സ്വകാര്യത മാനിക്കണം’; വിവാഹ മോചനത്തില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍
Malayalam Movie News: വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- മോഹന്‍ലാൽ കോമ്പോ: വമ്പൻ ചിത്രം ഒരുങ്ങുന്നു
Actor Bala: കൊച്ചിയെ വിട്ടുള്ളു കേരളം വിട്ടിട്ടില്ല; കായലോരത്ത് വീട് സ്വന്തമാക്കി ബാല; ഒപ്പം കോകിലയും
A R Rahman: ദിലീപ് കുമാര്‍ എ ആര്‍ റഹ്‌മാനായത് സൈറയെ വിവാഹം കഴിക്കാനോ? മതം മാറ്റത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ത്?
A R Rahman: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ
Nayanthara-Dhanush Row: ‘നീ എന്റെ സുഹൃത്താണ്, ഞാന്‍ പണം വാങ്ങില്ല’; നയന്‍താരയെ കുറിച്ച് ധനുഷ്‌
ശെെത്യത്തിലും ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ വേണം
ചർമ്മ സംരക്ഷണത്തിന് ഉലുവ
ഋഷഭ് പന്തിനെ ആര് റാഞ്ചും? സാധ്യതയുള്ള ടീമുകൾ ഇത്
ജിമ്മിൽ പോകാൻ വരട്ടെ! തടി കുറയ്ക്കാൻ മുളപ്പിച്ച ഉലുവ കഴിക്കൂ