Rekhachithram: 40 കൊല്ലം പഴയ കേസ് അന്വേഷിക്കാൻ ആസിഫ് അലി, രേഖാചിത്രം എത്തുന്നു

Rekhachithram Movie Updates : ഇൻസ്പെക്ടർ വിവേക് ഗോപിനാഥായാണ് രേഖാചിത്രത്തിൽ ആസിഫലി എത്തുന്നത്. ചിത്രമൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

Rekhachithram: 40 കൊല്ലം പഴയ കേസ് അന്വേഷിക്കാൻ ആസിഫ് അലി, രേഖാചിത്രം എത്തുന്നു

Rekhachithram Movie

Published: 

03 Jan 2025 15:39 PM

40 കൊല്ലം പഴക്കമുള്ളൊരു കൊലപാതക കേസ് അന്വേഷിക്കാൻ ആസിഫ് അലി എത്തുകയാണ്. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ‘രേഖാചിത്രം’ ജനുവരി 9ന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഫിൻ ടി ചാക്കോയാണ്. ചിത്രത്തിൽ അനശ്വരയാണ് ആസിഫലിയുടെ നായികയായി എത്തുന്നത്. സെൻസറിം​ങ് കഴിഞ്ഞ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഇൻസ്പെക്ടർ വിവേക് ഗോപിനാഥായാണ് രേഖാചിത്രത്തിൽ ആസിഫലി എത്തുന്നത്. ചിത്രമൊരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് ആസിഫ് അലി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നെങ്കിലും ദുരൂഹത നിറഞ്ഞ ട്രെയിലർ ചിത്രത്തിന് കുറച്ചധികം വ്യത്യസ്ത നൽകുന്നുണ്ട്. ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോൺ മന്ത്രിക്കലാണ്. കഥ ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും, ട്രെയിലറും വന്നപ്പോൾ തന്നെ പ്രേക്ഷകരും ആവേശത്തിലാണ്.

ആസിഫിനെയും അനശ്വരയെയും കൂടാതെ ചിത്രത്തിൽ ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ഷിഹാബ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന റോളുകളിലെത്തുന്നുണ്ട്. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിൻ്റേത് വമ്പൻ ബജറ്റാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവരെ ചിത്രത്തിൻ്റേതായി പുറത്തുവിട്ടിട്ടുള്ള എല്ലാ പോസ്റ്ററുകളും ചിത്രത്തിന്റെ ടീസറും, ട്രെയിലർ എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ

രേഖാചിത്രത്തിൻ്റെ ഛായാഗ്രഹണം: അപ്പു പ്രഭാകറും ചിത്രസംയോജനം: ഷമീർ മുഹമ്മദുമാണ്, കലാസംവിധാനം: ഷാജി നടുവിൽ നിർവ്വഹിക്കുന്നു. ചിത്രത്തിൻ്റെ സംഗീത സംവിധാനം: മുജീബ് മജീദാണ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്തും, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെയുമാണ്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ് എന്നിവരാണ്. രേഖാ ചിത്രത്തിനായി മേക്കപ്പ്: റോണക്‌സ് സേവ്യറാണ്, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസും, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു എന്നിവരുമാണ് കളറിസ്റ്റ്: ലിജു പ്രഭാകറാണ്, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സാണ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കറിം പ്രേംനാഥുമാണ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരനും, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത് എന്നിവരുമാണ്, ചിത്രത്തിൻ്റെ അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌ എന്നിവർ നിർവ്വഹിക്കുന്നു. ചിത്രത്തിൻ്റെ സ്റ്റിൽസ്: ബിജിത് ധർമ്മടംമാണ് ഡിസൈൻ: യെല്ലോടൂത്തും പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരും ചേർന്നാണ്.

Related Stories
Yuzvendra Chahal–Dhanashree Verma: വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ധനശ്രീ വർമയുമായി പ്രണയത്തിലോ? പ്രതികരിച്ച് പ്രതീക് ഉതേകർ
Regachithram: രേഖാചിത്രത്തിൽ മമ്മൂട്ടിയും? പ്രതീക്ഷിക്കുന്നവർ നിരാശരാകില്ലെന്ന് ആസിഫ് അലി
Dhanashree Verma: വെറുപ്പ് പരത്തുന്ന മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ; വിവാദങ്ങളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ
Honey Rose : ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത്
Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച
Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം