Rekhachithram: ‘ആ വാക്ക് പാലിച്ചു’; എഡിറ്റില്‍ കളഞ്ഞെങ്കിലെന്താ സുലേഖ ചേച്ചിക്ക് ഇതില്‍പരം ഭാഗ്യം വരാനുണ്ടോ?

Rekhachithram Movie Deleted Scenes: രേഖാചിത്രത്തില്‍ നിന്ന് തന്റെ ഭാഗം വെട്ടിക്കളഞ്ഞത് കണ്ട് കരഞ്ഞുപോയ സുലേഖ എന്ന നടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവരെ ആശ്വസിപ്പിച്ചുകൊണ്ട് ആസിഫ് അലി എത്തുന്നതും വൈറലോട് വൈറല്‍. രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പമാണ് സുലേഖ അഭിനയിച്ചത്. ആകെ രണ്ട് ഷോട്ടുകളായിരുന്നു ഉണ്ടായിരുന്നത്.

Rekhachithram: ആ വാക്ക് പാലിച്ചു; എഡിറ്റില്‍ കളഞ്ഞെങ്കിലെന്താ സുലേഖ ചേച്ചിക്ക് ഇതില്‍പരം ഭാഗ്യം വരാനുണ്ടോ?

ആസിഫ് അലി, സുലേഖ

Published: 

16 Jan 2025 18:38 PM

ആസിഫ് അലി അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ അണിയിച്ചൊരുക്കിയ ചിത്രമാണ് രേഖാചിത്രം. മലയാളത്തില്‍ 2025ല്‍ സംഭവിച്ച ആദ്യ ഹിറ്റ് കൂടിയാണ് ചിത്രം. മികച്ച പ്രതികരണം നേടിയാണ് രേഖാചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

രേഖാചിത്രത്തില്‍ നിന്ന് തന്റെ ഭാഗം വെട്ടിക്കളഞ്ഞത് കണ്ട് കരഞ്ഞുപോയ സുലേഖ എന്ന നടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവരെ ആശ്വസിപ്പിച്ചുകൊണ്ട് ആസിഫ് അലി എത്തുന്നതും വൈറലോട് വൈറല്‍. രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പമാണ് സുലേഖ അഭിനയിച്ചത്. ആകെ രണ്ട് ഷോട്ടുകളായിരുന്നു ഉണ്ടായിരുന്നത്.

രേഖാചിത്രം റിലീസ് ആയപ്പോള്‍ തന്നെ സിനിമ കാണാനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി സുലേഖ തിയേറ്ററിലെത്തി. എന്നാല്‍ സിനിമ കണ്ടപ്പോഴാണ് തന്റെ ഭാഗം എഡിറ്റ് ചെയ്ത് കളഞ്ഞതായി അറിയുന്നത്. ഇതുകണ്ടതോടെ അവര്‍ ആകെ തകര്‍ന്നു. കണ്ണീരുകൊണ്ട് പിന്നെ ഒന്നും കാണാന്‍ സാധിച്ചില്ല. ഇക്കാര്യം അറിഞ്ഞതോടെ ആസിഫ് അലി ഉടന്‍ തന്നെ സുലേഖയെ ആശ്വസിപ്പിക്കാനെത്തി. ആ വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ കീഴടക്കിയത്.

എന്നാല്‍ സുലേഖയെ ഒട്ടും വിഷമിപ്പിക്കാതെ തന്നെ സിനിമയില്‍ നിന്ന് വെട്ടിമാറ്റിയ ഭാഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആ സീന്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എഴുതിയത് ഇപ്രകാരം, “ഇതാണ് സുലേഖ, ചേച്ചിയുടെ ഡിലീറ്റായി പോയ സീന്‍. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങള്‍ ചേച്ചിയോട് പറഞ്ഞിരുന്നു, ആ സീന്‍ ചേച്ചിക്ക് വേണ്ടി ഞങ്ങള്‍ പുറത്തിറക്കുമെന്ന്, ആ വാക്ക് പാലിക്കുന്നു,”

Also Read: Rekhachithram Box Office Collection : പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റടിച്ച് രേഖാചിത്രം; നാല് ദിവസത്തിനുള്ളില്‍ നേടിയത് വമ്പൻ കളക്ഷൻ, കണക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

സോറി ട്ടോ, നമ്മള്‍ അടുത്ത സിനിമയില്‍ ഒരുമിച്ച് അഭിനയിക്കും. എന്ത് മനോഹരമായിട്ടാണ് ചേച്ചി അഭിനയിച്ചത്. ദൈര്‍ഘ്യം കാരണം അത് കട്ടായി പോയി. ഇനി അതോര്‍ത്ത് കരയരുത്. നമുക്കെല്ലാവര്‍ക്കും ഈ അസ്ഥ ഉണ്ടായിരുന്നു ചേച്ചീ. ഇനിയെല്ലാം അടിപൊളിയാകും. ഇനി വിഷമിക്കരുത് കേട്ടോ, എന്നാണ് നേരത്തെ ആസിഫ് അലി സുലേഖയോട് പറഞ്ഞിരുന്നത്.

അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോ

ആസിഫ് അലി നേരിട്ടെത്തിയായിരുന്നു സുലേഖയുടെ കണ്ണീരൊപ്പിയത്. താരം പങ്കുവെച്ച നല്ല വാക്കുകള്‍ സുലേഖയ്ക്ക് ഊര്‍ജം പകരുകയും ചെയ്തു. സുലേഖയെ കുറിച്ച് പ്രസ് മീറ്റിലും ആസിഫ് അലി സംസാരിച്ചിരുന്നു. രേഖാചിത്രത്തില്‍ അഭിനയിച്ച ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു. സുലേഖ എന്നാണ് അവരുടെ പേര്. ഞാന്‍ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനില്‍ കരയുകയായിരിക്കും എന്നാണ്. എന്നാല്‍ അടുത്ത് ചെന്നപ്പോഴാണ് ആണ് ചേച്ചി പറഞ്ഞത്, രണ്ട് ഷോട്ട് ഉള്ള സീനില്‍ അവര്‍ അഭിനയിച്ചിരുന്നുവെന്നും ആസിഫ് പറഞ്ഞിരുന്നു.

Related Stories
Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി
Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്
Actress Nayanthara: നയൻതാര എന്നെ കണ്ടപ്പോൾ എണീറ്റു; അന്ന് കൂടെ പോയിരുന്നെങ്കിൽ കോടീശ്വനാകാമായിരുന്നു
Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം
Saif Ali Khan Assets: ബാന്ദ്രയിലെ വീടിന് 45 കോടി, ഹരിയാനയിൽ 800 കോടിയുടെ മറ്റൊരു കൊട്ടാരം, സെയ്ഫ് അലിഖാൻ്റെ ആസ്തി ഇങ്ങനെ
Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു
ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം