Rekhachithram Box Office Collection: 2 കോടിയും കടന്നു, രേഖാചിത്രം ബോക്സോഫീസ് കളക്ഷൻ
Rekhachithram Box Office Collection Day 2: ചിത്രത്തിൽ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ചില സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ടെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ പറഞ്ഞിരുന്നുു. ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രേഖാചിത്രം.
തീയേറ്ററിൽ മികച്ച പ്രതികരണവുമായി തുടരുകയാണ് ആസിഫലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രം. ചിത്രത്തിൻ്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ഇതുവരെ നേടിയത് 2 കോടിക്ക് മുകളിലാണ്. ഇതിന് പിന്നാലെ 2025-ലെ ആദ്യ ബോക്സോഫീസ് ഹിറ്റ് രേഖാചിത്രം ആയിരിക്കുമെന്നാണ് പ്രേക്ഷകരും വിവിധ സിനിമാ അനലിസ്റ്റുകളും പറയുന്നത്.
ചിത്രത്തിൻ്റെ ആദ്യ ദിനം ബോക്സോഫീസിൽ നിന്നും നേടിയത് 1.9 കോടിയാണ്. രണ്ടാം ദിവസം വെള്ളിയാഴ്ച ചിത്രം നേടിയത് 0.45 കോടിയാണ് (45 ലക്ഷം). ആകെ ഇതുവരെ നേടിയ കളക്ഷൻ 2.35 കോടിയാണ്. ബോക്സോഫീസിൻ്റെ കളക്ഷൻ ഏറ്റവും അധികം ലഭിച്ചത് കൊച്ചിയിൽ നിന്നുമാണ്. ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫലി, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് രേഖാചിത്രം.
ചിത്രത്തിൽ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ചില സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ടെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ പറഞ്ഞിരുന്നുു. ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രേഖാചിത്രം. വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവർ ചേർന്നാണ്.
ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ജോൺ മന്ത്രിക്കൽ ആണ്. ആസിഫലി, അനശ്വര രാജൻ എന്നിവരെ കൂടാതെ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി എന്നിവരാണ് പ്രധനാ വേഷങ്ങളിൽ എത്തുന്നത്. ഇതിനൊപ്പം താര നിരയിൽ നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അപ്പു പ്രഭാകർ ആണ്. മുജീബ് മജീദാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.