Thrikkannan : കൊളാബ് ചെയ്യാമെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചുയെന്ന് പരാതി; സോഷ്യൽ മീഡിയ താരം തൃക്കണ്ണൻ അറസ്റ്റിൽ
Social Media Influencer Thrikkanan Arrest : ആലപ്പുഴ സൗത്ത് പോലീസാണ് ഹാഫിസ് സജീവ് എന്ന തൃക്കണ്ണൻ അറസ്റ്റ് ചെയ്തത്. സമാനമായ പരാതികൾ ഇതിനും മുമ്പും ഹാഫിസിനെതിരെ പോലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു.

ആലപ്പുഴ (മാർച്ച് 11) : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആലുപ്പഴയിൽ സോഷ്യൽ മീഡിയ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ തൃക്കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിസ് സജീവിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് ആലപ്പുഴ ഇരവുകാട് സ്വദേശിയായ സോഷ്യൽ മീഡിയ താരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കൊളാബ് ചെയ്ത് ഒരുമിച്ച് റീൽസെടുക്കാമെന്ന് പേരിലാണ് യുവതിയും ഹാഫിസുമായി പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഒരു വർഷമായി യുവതിയും പ്രതി അടുപ്പത്തിലായിരുന്നു. ഈ കാലയളവിൽ വിവാഹ വാഗ്ദാനം ചെയ്ത് തൃക്കണ്ണൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പിന്നീട് തന്നെ ഒഴിവാക്കാൻ വേണ്ടി പല കാരണങ്ങൾ പറഞ്ഞ് പറ്റിക്കുകയും വഴിക്കിടുകയുമായിരുന്നുയെന്ന് നിയമവിദ്യാർഥിനിയും കൂടിയായ പരാതിക്കാരി പറയുന്നു.
അതേസമയം ഇതിന് മുമ്പും ഹാഫിസിനെതിരെ പീഡന പരാതികൾ ആലപ്പുഴ പോലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ പരാതി നൽകി പെൺകുട്ടികൾ പിന്നീട് കേസിൽ നിന്നും പിന്മാറിയതോടെ തൃക്കണ്ണൻ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ വീടിന് സമീപം മറ്റൊരു വീട് വാടകയ്ക്കെടുത്താണ് റീൽസിനായിട്ടുള്ള ഷൂട്ടിങ്ങും മറ്റും സംഘടിപ്പിക്കുന്നത്. ആ വീട്ടിൽ വെച്ചാണ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പിഡീപ്പിച്ചുയെന്നാണ് പരാതി.
ഇന്ന് മാർച്ച് 11-ാം തീയതി ഉച്ചയോടെയാണ് പോലീസ് ഹാഫിസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രതി ഉടൻ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും. ഇൻസ്റ്റഗ്രാമിൽ മൂന്നര ലക്ഷത്തിൽ അധികം പേരാണ് തൃക്കണ്ണനെ ഫോളോ ചെയ്യുന്നത്.