Jayam Revi Divorce: ജയം രവിയും ഭാര്യയും പിരിയുന്നോ? കാരണം ആ 25 കോടിയെന്ന് തമിഴ് മാധ്യമങ്ങൾ
Jayam Ravi Aarti Ravi Divorce: താരത്തിൻ്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കത്തെ ചുറ്റിപ്പറ്റിയാണ് പുതിയ കഥകൾ സിനിമ മേഖലയിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇരുവരുടെയും വിവാഹമോചന വാർത്തകളെ പറ്റി അന്വേഷിക്കുന്നത്.
തമിഴ് സിനിമ മേഖലയിൽ ഏറ്റവുമധികം ചർച്ചയായി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വാർത്ത ജയം രവിയുടെ വിവാഹ മോചനം സംബന്ധിച്ചാണ്. ഭാര്യ ആരതി ജയം രവിക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തതതോടെയാണ് വാർത്ത കൂടുതൽ ശക്തമായത്. മക്കളായ ആരവ്, അയാൻ എന്നിവരുമൊത്തുള്ള എല്ലാ ഫോട്ടോകളും ആരതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.
2003-ൽ പുറത്തിറങ്ങിയ ജയം എന്ന ചിത്രത്തിലൂടെയാണ് ജയം രവിയുടെ സിനിമ പ്രവേശനം. ഇതോടെ മോഹൻ രവി ജയം രവിയായി മാറി. വളരെ വേഗത്തിലാണ് തമിഴ്നാട്ടിൽ താരത്തിന് നിരവധി ആരാധകർ ഉണ്ടായത്. എന്തായാലും ജയം രവിയും ആരതിയും പിരിയുന്നുവെന്ന വാർത്ത തമിഴ് സിനിമ മേഖലയിൽ തന്നെ വളരെ അധികം വലിയ ചർച്ച ആയിയിരിക്കുകയാണ്. 2009-ലാണ് ഇരുവരും വിവാഹിതരായത്.
പൊന്നിയിൻ സെൽവനിലെ അരുൺമൊഴി വർമ്മൻ എന്ന താരത്തിൻ്റെ കഥാപാത്രത്തിന് വളരെ അധികം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന് ശേഷം താരം അഭിനയിച്ച ചിത്രങ്ങളായ അഖിലൻ, ഇരൈവൻ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സൈറണ് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാതലിക്ക നേരമില്ല, ജെനി, ബ്രദർ എന്നീ ചിത്രങ്ങളാണ് താരത്തിൻ്റെയായി ഇനി വരാനിരിക്കുന്നത്.
ഡിവോഴ്സിന് പിന്നിൽ
ജയം രവി- ആരതി ദമ്പതികളുടെ വിവാഹ മോചനം സംബന്ധിച്ച് നിരവധി വാർത്തകളാണ് സിനിമ മേഖലയിൽ പ്രചരിക്കുന്നത്. ജയം രവിയുടെ ഭാര്യ മാതാവാണ് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ സൈറൺ നിർമ്മിച്ചത്. ഇവർ തന്നെ പുതിയതായി നിർമ്മിക്കുന്ന ചിത്രത്തിൽ താരത്തിന് അഭിനയിക്കാൻ 25 കോടി ആവശ്യപ്പെട്ടെന്നും ഇത് പുതിയ പ്രശ്നങ്ങൾക്ക് കാരണമായെന്നും സോഴ്സുകളെ ഉദ്ധരിച്ച് ഫിലിമി ബീറ്റ് തമിഴ് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: ALSO READ : Suresh Gopi : ‘മിനിസ്റ്ററായാലും ഞാൻ എടാ മന്ത്രിയെന്നേ വിളിക്കൂ’; അന്ന് ഷാജി കൈലാസ് സുരേഷ് ഗോപിയോട് പറഞ്ഞിരുന്നു
എന്നാൽ ജയം രവിയുടെ അമ്മായി അമ്മയുടെ സഹായിയായ ശങ്കറുമായുണ്ടായ തർക്കമാണ് കുടുംബ പ്രശ്നത്തിലേക്ക് നയിച്ചതെന്നും മറ്റൊരു വിഭാഗം പറയുന്നു. സംവിധായകൻ പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനെ ചൊല്ലിയായിരുന്നു തർക്കം. അതേസമയം ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇരുവരുടെയും അടുത്ത സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും ശ്രദ്ധേയമായ കാര്യം ജയം രവി ഇരുവരുടെയും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ലെന്നതാണെന്നും വിഷയത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇന്ത്യാ ടുഡേയും ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇരുവരും ഇതുവരെ വിഷയത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. ആരതി രവിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേ ബയോയിൽ മരീഡ് ടു ജയം രവി എന്ന് തന്നെയാണ് നൽകിയിരിക്കുന്നത്.