Actress Aima Rosmy : നടി ഐമ റോസ്മി അമ്മയായി; സന്തോഷ വാർത്ത പങ്കുവെച്ച് ഭർത്താവ് കെവിൻ പോൾ
RDX Actress Aima Rosmy Blessed With Baby Girl : കുഞ്ഞിൻ്റെ പേരും ഐമ റോസ്മിയുടെ ഭർത്താവ് കെവിൻ പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Aima Rosmy Husband Kevin Paul
മലയാള സിനിമ താരം ഐമ റോസ്മി അമ്മയായി. മിന്നൽ മുരളി, ആർഡിഎക്സ് എന്നീ സിനിമകളുടെ നിർമാതാവ് സോഫിയ പോളിൻ്റെ മകനും ഐമയുടെ ഭർത്താവുമായി കെവിൻ പോളാണ് പെൺകുഞ്ഞ് ജനിച്ച സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. സന്തോഷ വാർത്ത പങ്കുവെക്കുന്നതിനൊപ്പം കെവിൻ പോൾ തങ്ങളുടെ പൊന്നോമനയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. എലനോർ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദമ്പതികളായ താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേർ എത്തുന്നുണ്ട്.
“പോയ ഒമ്പത് മാസം അവളൊരു നിഗൂഢതയായിരുന്നു. ഒരു ഹൃദയമിടിപ്പ്, ചെറിയ ചവിട്ട് എന്നിങ്ങിനെ ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന് ആ സ്വപ്നം അവളുടെ കണ്ണ് തുറന്ന് ഞങ്ങളെ നോക്കി. എൻ്റെ ലോകം ഇതാ ഇവിടെ! നിമിഷനേരെ കൊണ്ട് എൻ്റെ ലോകം പുതുതായി തോന്നി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്ന.
എലനോർ, ജീവതകാലത്തേക്കുള്ള കഥയിലേക്ക് നിനക്ക് സ്വാഗതം” കെവിൻ പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കെവിൻ പോൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്
ദൂരം എന്ന സിനിമയിലൂടെയാണ് ഐമ ചലച്ചിത്രമേഖലയിലേക്കെത്തുന്നത്. വിനീത് ശ്രീനിവാസൻ്റെ ജേക്കബിൻ്റെ സ്വർഗരാജ്യം സിനിമയിലൂടെയാണ് ഐമ കൂടുതൽ ശ്രദ്ധേയാകുന്നത്. തുടർന്ന് മോഹൻലാലിൻ്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, ആർഡിഎക്സ് കഴിഞ്ഞ വർഷം ഇറങ്ങിയ ലിറ്റിൽ ഹാർട്സ് എന്നീ ചിത്രങ്ങളിലാണ് ഐമ അഭിനയിച്ചിട്ടുള്ളത്.
2018 ജനുവരിയിലായിരുന്നു ഐമയും കെവിനും തമ്മിൽ വിവാഹിതരാകുന്നത്. സോഫിൽ പോളിൻ്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ ഒരുക്കിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കെവിനും ഐമയും തമ്മിൽ പരിചയത്തിലാകുന്നത്. ദുബായിലാണ് ഐമ വളർന്നത്.