AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raveena Tandon: പേര് എഴുതിയ വളകൾ വധൂവരന്മാര്‍ക്ക് സമ്മാനിച്ച് നടി രവീണ; കയ്യടിച്ച് ആരാധകര്‍

Raveena Tandon Gifts Wedding Bangles at Mass Marriage Event: തന്റെ പേര് എഴുതിയ വള വധുവിനും തന്റെ ഭര്‍ത്താവിന്റെ പേര് എഴുതിയ വള വരനും സമ്മാനിക്കുകയാണ് എന്ന് പറഞ്ഞാണ് താരം വളകൾ സമ്മാനിച്ചത്.

Raveena Tandon: പേര് എഴുതിയ വളകൾ വധൂവരന്മാര്‍ക്ക് സമ്മാനിച്ച് നടി രവീണ; കയ്യടിച്ച് ആരാധകര്‍
രവീണ ഠണ്ഡൻImage Credit source: instagram
sarika-kp
Sarika KP | Published: 23 Feb 2025 11:24 AM

പേര് എഴുതിയ വളകൾ വധൂവരന്മാര്‍ക്ക് സമ്മാനിച്ച് ബോളിവുഡ് താരം രവീണ ഠണ്ഡയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വധൂവരന്മാര്‍ക്ക് നടിയുടെ ‘സ്‌പെഷല്‍’ സമ്മാനം. താരത്തിന്റെ വിവാഹവളകളാണ് വരനും വധുവിനും ഊരി നൽകിയത്. മുംബൈയില്‍ മൊഹ്‌സിന്‍ ഹൈദര്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തിനിടെയായിരുന്നു സംഭവം.

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരം വധുവരന് ആശംസകൾ നേരുന്നതിനിടെയാണ് വളകൾ നൽകിയത്. ഇതിനു മുൻപ് രവീണ വളകളെ കുറിച്ചും സംസാരിച്ചു. പഞ്ചാബി വിവാഹങ്ങളില്‍, നാല്‍പ്പതു ദിവസത്തോളം വധുക്കള്‍ വളകൾ ധരിക്കാറുണ്ട്. തന്റെ വിവാഹം മുതൽ താൻ ഈ വളകൾ ധരിച്ചുവരികയാണ്. തന്റെ പേര് എഴുതിയ വള വധുവിനും തന്റെ ഭര്‍ത്താവിന്റെ പേര് എഴുതിയ വള വരനും സമ്മാനിക്കുകയാണ് എന്ന് പറഞ്ഞാണ് താരം വളകൾ സമ്മാനിച്ചത്.

Also Read:‘മിലിറ്ററി ജീവിതം അസഹനീയം, ജീവനൊടുക്കാനായി ബേസ് വിട്ടാലോ എന്ന് വരെ ആലോചിച്ചു’; കെപോപ്പ് താരം ലീ-തുക്

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

താരത്തിന്റെ പ്രവർത്തി കണ്ട് വിവാഹത്തിനെത്തിയവർ കയ്യടിച്ച് അഭിനന്ദിക്കുന്നുതും വീഡിയോയിൽ കാണാം. വധുവിന്റെയും വരന്റെയും കയ്യില്‍ വളകള്‍ അണിയിച്ച ശേഷം രവീണ അവയില്‍ ചുംബിക്കുന്നുമുണ്ട്. വധുവിന്റെ നെറുകില്‍ ചുംബിച്ച് ആശ്ലേഷിച്ച് ആശംസകളും നടി അറിയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചെത്തുന്നത്.