Rashmika Mandanna: ‘രശ്മികയെ പാഠം പഠിപ്പിക്കണം’; എംഎല്‍എയുടെ ഭീഷണിയില്‍ നടിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
Codava Council Seeks For Rashmika Mandanna's Protection: അമിത് ഷായ്ക്ക് പുറമെ സംസ്ഥാന ആരോഗ്യമന്ത്രി ജി പരമേശ്വരയ്ക്കും കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്നും കത്തില്‍ ആരോപിക്കുന്നു.

രശ്മിക മന്ദാന
ബെംഗളൂരു: നടി രശ്മിക മന്ദാനയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കൊടവ നാഷണല്‍ കൗണ്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കന്നഡിഗയായി അറിയപ്പെടാന്‍ താത്പര്യമില്ലാത്ത രശ്മികയെ പാഠം പഠിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നീക്കം.
അമിത് ഷായ്ക്ക് പുറമെ സംസ്ഥാന ആരോഗ്യമന്ത്രി ജി പരമേശ്വരയ്ക്കും കൊടവ നാഷണല്‍ കൗണ്‍സില്‍ കത്തയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കണമെന്നും എംഎല്‍എയുടെ നടപടി ഗുണ്ടായിസമാണെന്നും കത്തില്‍ ആരോപിക്കുന്നു.
രശ്മികയെ മാത്രമല്ല കൊടവ സമുദായത്തെ ആകമാനമാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്ന് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ യു നാച്ചപ്പ അയച്ച കത്തില്‍ പറയുന്നു. കര്‍ണാടകയിലെ കുടക് സ്വദേശിയാണ് രശ്മിക. അവര്‍ കൊടവ സമുദായത്തില്‍ നിന്നുള്ളതാണ്. നടിയെ അനാവശ്യമായ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണെന്നും എന്‍ യു നാച്ചപ്പ പറയുന്നു.



അതേസമയം, കര്‍ണാകടയിലെ മാണ്ഡ്യ നിയോജകമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ഗാനിഗ രശ്മിക കന്നഡ ചലച്ചിത്ര വ്യവസായത്തെ അവഗണിച്ചൂവെന്നാണ് ആരോപിച്ചത്. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ താരം വിസമ്മതിച്ചുവെന്നും ഗാനിഗ പറഞ്ഞിരുന്നു.
Also Read: Rashmika Mandanna: ഒരു കൂട്ടില്ലാതെ പറ്റില്ല, പിന്തുണയ്ക്കുന്ന ആള്‍ വേണം; വിവാഹത്തെ കുറിച്ച് രശ്മിക
നിരവധി തവണ ക്ഷണിച്ചിട്ടും കര്‍ണാടക സന്ദര്‍ശിക്കാന്‍ നടി തയാറായില്ല. സമയമില്ലെന്നും വീട് ഹൈദരാബാദിലാണെന്നുമാണ് പറഞ്ഞതെന്നും ഗാനിഗ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വിഷത്തില്‍ രവികുമാര്‍ ഇടപ്പെട്ടത്. രശ്മികയ്‌ക്കെതിരെ ഗാനിഗ ഉയര്‍ത്തിയ ആരോപണങ്ങള്‍ രവികുമാര്‍ ആവര്‍ത്തിച്ചു. വളര്‍ന്നുവരുന്ന സിനിമാ വ്യവസായത്തെ അവഹേളിച്ച രശ്മികയെ നമ്മളൊരു പാഠം പഠിപ്പിക്കേണ്ടെ എന്നും രവികുമാര്‍ ചോദിച്ചിരുന്നു.