Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Rashmika Mandanna Suffers Gym Injury: വലത് കാല്‍പാദത്തില്‍ ബാന്‍ഡേജ് കെട്ടിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പരിക്ക് വിവരം താരം ആരാധകരുമായി പങ്കുവച്ചത്. പോസ്റ്റിനു താഴെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. വേദനയോടെ ഹാപ്പി ന്യൂയര്‍ തുടങ്ങിയെന്നും ഇത് എപ്പോള്‍ ഭേദമാവുമെന്നറിയാതെ ഹോപ് മോഡില്‍ ആണ് താനെന്നുമാണ് രശ്മിക കുറിച്ചിരിക്കുന്നത്.
ബാക്ക്-ടു-ബാക്ക് ബ്ലോക്ക് ബസ്റ്ററുകളിലൂടെ തെന്നിന്ത്യയുടെ വിജയ നായികയായി മാറിയ താരമാണ് രശ്മിക മന്ദാന. നിലവിൽ സൽമാൻ ഖാന്‍ നായകനാകുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം. ഇതാദ്യമായാണ് സല്‍മാനും രശ്മികയും ജോഡികളായി സ്ക്രീനില്‍ എത്തുന്നത്. എന്നാൽ ഇപ്പോഴിതാ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ജിമ്മില്‍ വ്യായാമത്തിനിടെ പരുക്കേറ്റതിനെ തുടർന്നാണ് ഇടവേള എടുത്തിരിക്കുന്നത്.
ജിമ്മില്‍ വ്യായാമത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് രശ്മിക മന്ദാന വിശ്രമത്തിലാണെന്നും ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോഴിതാ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. വലത് കാല്‍പാദത്തില്‍ ബാന്‍ഡേജ് കെട്ടിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പരിക്ക് വിവരം താരം ആരാധകരുമായി പങ്കുവച്ചത്. പോസ്റ്റിനു താഴെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. വേദനയോടെ ഹാപ്പി ന്യൂയര്‍ തുടങ്ങിയെന്നും ഇത് എപ്പോള്‍ ഭേദമാവുമെന്നറിയാതെ ഹോപ് മോഡില്‍ ആണ് താനെന്നുമാണ് രശ്മിക കുറിച്ചിരിക്കുന്നത്.
Also Read: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
View this post on Instagram
ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം
ഞാനിപ്പോള്‍ ഹോപ് മോഡില്‍ ആണ്. അത് ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാം, ദൈവത്തിന് മാത്രമേ അതറിയുള്ളൂ. താമ, സിക്കന്ദര്‍, കുബേര എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തുന്ന പ്രതീക്ഷയിലാണ് ഞാനിപ്പോഴുള്ളത്. വൈകുന്നതില്‍ എന്റെ സംവിധായകര്‍ എന്നോട് ക്ഷമിക്കുക. കാല്‍ ശരിയാവുന്ന മുറയ്ക്ക് ഞാന്‍ തിരിച്ചെത്തും.
അതേസമയം കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയും സൽമാൻ ഖാനും ജോടികളായെത്തുന്ന സിക്കന്ദറിന്‍റെ അവസാന ഷെഡ്യൂൾ ആരംഭിക്കുന്നത്. മുംബൈയിലാണ് ഷൂട്ടിങ്ങ്. ചിത്രം മാർച്ചിൽ റിലീസ് ചെയ്യാനാണ് പദ്ധതി. സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. എ.ആർ.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിക്കന്ദര്‍. സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൽമാൻ ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. സൽമാൻ ഖാൻ പുറമെ കാജൽ അഗർവാൾ, രശ്മിക, സത്യരാജ്, ശർമാൻ ജോഷി, പ്രതീക് ബബ്ബർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സാജിദ് നദിയാദ്‌വാലയും സൽമാൻ ഖാനും ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്നാണ്. സിക്കന്ദറിനെ കൂടാതെ രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ദി ഗേൾഫ്രണ്ട്’ ആണ് രശ്മികയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിന്‍റെ ടീസർ അടുത്തിടെ വിജയ് ദേവരകൊണ്ട പുറത്തിറക്കിയിരുന്നു.കൂടാതെ അല്ലു അര്‍ജുന്‍– രശ്മിക ജോടികളുടെ പുഷ്പ 2: ദി റൂളിന്‍റെ 20 മിനിറ്റ് ബോണസ് ഫൂട്ടേജ് ഉൾക്കൊള്ളുന്ന പുഷ്പ 2: ദി റൂൾ റീലോഡഡ് ജനുവരി 17 മുതൽ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.