AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan Ganja Case : ‘സിന്തെറ്റിക് ഡ്രഗ്സ് നമ്മുടെ പിള്ളാരുടെ തലച്ചോർ തിന്നുകയാണ്’ രാസലഹരിക്കെതിരെ പോരാടിയ വേടൻ കഞ്ചാവ് കേസിൽ പിടിയിൽ

Rapper Vedan On Synthetic Drug Usage : വേടൻ്റെ തൻ്റെ സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു ആരാധകരോട് സിന്തെറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടത്.

Rapper Vedan Ganja Case : ‘സിന്തെറ്റിക് ഡ്രഗ്സ് നമ്മുടെ പിള്ളാരുടെ തലച്ചോർ തിന്നുകയാണ്’ രാസലഹരിക്കെതിരെ പോരാടിയ വേടൻ കഞ്ചാവ് കേസിൽ പിടിയിൽ
Rapper VedanImage Credit source: Vedan Instagram
jenish-thomas
Jenish Thomas | Updated On: 28 Apr 2025 16:43 PM

കൊച്ചി : കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും റാപ്പർ വേടൻ എന്ന ഹിരണ ദാസ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തു.സിനിമകളിലും സ്റ്റേജ് ഷോയിലുമായി മലയാളത്തിൽ റാപ്പ് ആലപിച്ച് ശ്രദ്ധേയനാണ് വേടൻ. വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയുമാണ് പോലീസ് കണ്ടെത്തിയത്. വേടനൊപ്പം റാപ്പറിൻ്റെ സുഹൃത്തുക്കളെയും ഹിൽ പാലസ് പോലീസ് പിടികൂടിയത്. തുടർന്ന് വേടൻ താൻ ലഹരി ഉപയോഗിച്ചുയെന്ന് വേടൻ സമ്മതിക്കുകയും ചെയ്തു.

കഞ്ചാവ് കേസിൽ പിടിയിലായ വേടൻ നേരത്തെ തൻ്റെ പരിപാടിയിലൂടെ രാസലഹരിക്കെതിരെ രംഗത്തെത്തിയിരുന്നു. രാസലഹരിയുടെ ഉപയോഗം മൂലം കേരളത്തിൽ അക്രമങ്ങൾ വർധിക്കുകയാണെന്നും സിന്തെറ്റിക് ഡ്രഗ്സ് യുവതലമുറയുടെ തലച്ചോറിനെ കാർന്ന് തിന്നുകയാണെന്നുമായിരുന്നു വേടൻ തൻ്റെ ഒരു സ്റ്റേജ് ഷോയ്ക്കിടെ പറഞ്ഞത്.

ALSO READ : Rapper Vedan Ganja Case: അന്ന് മീ ടു കേസ് ഇന്ന് കഞ്ചാവ് കേസ്; വേടന്‍ പെട്ടുപോയ വിവാദങ്ങൾ

വേടൻ്റെ വാക്കുകൾ ഇങ്ങനെ

നമ്മുടെ അപ്പനെയും അമ്മയെയും സ്നേഹിച്ചേ, എടാ മക്കളെ ഒരുത്തന് തോന്നുന്നതാണ് അപ്പനെ കൊല്ലാനൊക്കെ, ഇതൊക്കെ നടക്കുന്നതിൻ്റെ അടിസ്ഥാന കാരണം സിന്തെറ്റിക് ഡ്രഗ്സിൻ്റെ പ്രേരണ കൊണ്ട് മാത്രമാണ്. സിന്തെറ്റിക് ഡ്രഗ്സ് നമ്മുടെ പിള്ളാരുടെ തലച്ചോറുകളെ തിന്നുകൊണ്ടിരിക്കുകയാണ് മക്കളെ… പ്ലീസ്… നമ്മുടെ ഒരു തലമുറയെ ഇത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാതെ പോകരുത്. എനിക്ക് എത്ര കൊച്ചു കൊച്ചു അനിയന്മാരുണ്ടെന്നറിയാമെല്ലോ, അവരൊക്കെ ഇതിലകപ്പെട്ടു പോയിയെന്നേ, ദയവ് ചെയ്ത് മക്കളെ നമ്മൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുക്ക് നമ്മുടെ അപ്പനെയും അമ്മെയും മര്യാദയ്ക്ക് നല്ലൊരു കുടുംബ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

രാസലഹരിക്കെതിരെ വേടൻ പറയുന്ന വീഡിയോ


അതേസമയം കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വേടൻ്റെ പരിപാടി സംസ്ഥാന സർക്കാർ റദ്ദാക്കി. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഇടുക്കി നടത്താൻ തീരുമാനിച്ചിരുന്ന കൺസേർട്ട് പരിപാടിയാണ് റദ്ദാക്കിയത്. വേടൻ്റെ ഹിൽ പാലസിലുള്ള ഫ്ലാറ്റിൽ നിന്നുമാണ് പോലീസ് കഞ്ചാവ് കണ്ടെത്തുന്നത്. പ്രാക്ടീസിനായി വേടനും സുഹൃത്തും ചേർന്ന് വാടകയ്ക്കെടുത്ത ഫ്ലാറ്റാണിത്. എന്നാൽ കണ്ടെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായതിനാൽ കേസിൽ വേടനെയും സംഘത്തെയും സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞു വിടുമെന്ന് ഹിൽ പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു.