Mammootty Ramesh Pisharody: മമ്മൂട്ടിയോടൊപ്പം വലിഞ്ഞ് കയറിപോകാന്‍ പറ്റുമോ? ഒന്ന് പോയി കാണിക്ക്: രമേഷ് പിഷാരടി

Mammootty and Ramesh Pisharody Friendship: മമ്മൂട്ടി പങ്കെടുക്കുന്ന ഒരുവിധം എല്ലാ യാത്രകളിലും രമേഷ് പിഷാരടിയും ഉണ്ടാകാറുണ്ട്. എങ്ങനെയാണ് ഇരുവരും തമ്മില്‍ സൗഹൃദം രൂപപ്പെട്ടതെന്നറിയാന്‍ മലയാളി പ്രേക്ഷകര്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ട്രോള്‍ രൂപത്തില്‍ വരെ എത്തിയ മമ്മൂട്ടി-രമേഷ് പിഷാരടി സൗഹൃദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പിഷാരടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Mammootty Ramesh Pisharody: മമ്മൂട്ടിയോടൊപ്പം വലിഞ്ഞ് കയറിപോകാന്‍ പറ്റുമോ? ഒന്ന് പോയി കാണിക്ക്: രമേഷ് പിഷാരടി

രമേഷ് പിഷാരടി, മമ്മൂട്ടി

shiji-mk
Updated On: 

18 Feb 2025 21:11 PM

മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേഷ് പിഷാരടി. നടന്‍ മാത്രമല്ല മികച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ഈയടുത്തകാലത്തായി രമേഷ് പിഷാരടിക്ക് ഏറ്റവും കൂടുതല്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് നടന്‍ മമ്മൂട്ടിയോടൊപ്പം എപ്പോഴും കാണുന്നു എന്ന കാരണം കൊണ്ടാണ്. എന്തിനാണ് രമേഷ് പിഷാരടി എപ്പോഴും മമ്മൂട്ടിയോടൊപ്പം നടക്കുന്നതെന്ന ചോദ്യം ഉന്നയിക്കാത്തവരായി ആരും തന്നെയില്ല.

മമ്മൂട്ടി പങ്കെടുക്കുന്ന ഒരുവിധം എല്ലാ യാത്രകളിലും രമേഷ് പിഷാരടിയും ഉണ്ടാകാറുണ്ട്. എങ്ങനെയാണ് ഇരുവരും തമ്മില്‍ സൗഹൃദം രൂപപ്പെട്ടതെന്നറിയാന്‍ മലയാളി പ്രേക്ഷകര്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ട്രോള്‍ രൂപത്തില്‍ വരെ എത്തിയ മമ്മൂട്ടി-രമേഷ് പിഷാരടി സൗഹൃദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പിഷാരടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി മമ്മൂട്ടിക്കൊപ്പം താനുണ്ടെന്നാണ് രമേഷ് പിഷാരടി പറയുന്നത്. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം നല്‍കുന്ന കാര്യമാണ് സൗഹൃദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് പിഷാരടി ഇക്കാര്യം പറയുന്നത്.

”മമ്മൂട്ടിക്കൊപ്പം വലിഞ്ഞ് കയറിപോകാന്‍ പറ്റുമോ? ഒന്ന് പോയി നോക്കൂ. ഒരാള്‍ മറ്റൊരാളോട് നന്നായി പെരുമാറിയാല്‍ സംശയത്തോടെ നോക്കുന്ന കാലമാണിത്. നമ്മള്‍ കാണുന്ന സൗഹൃദങ്ങളിലും പലരും ചിന്തിക്കുന്നത് എന്താണ് ലാഭം എന്നാണ്. എനിക്ക് വേഷം കിട്ടാനോ ജീവിക്കാനോ ആയിരിക്കും നടക്കുന്നത് എന്നാകും പലരും ചിന്തിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ ആളുകള്‍ക്ക് ഉത്തരം കിട്ടുന്നുണ്ട്. എന്നാല്‍ അദ്ദേഹം എന്തിനാണ് എന്റെ കൂടെ നടക്കുന്നതെന്ന് ചിന്തിച്ചാല്‍ ഉത്തരം കിട്ടുന്നുമുണ്ടാകില്ല.

ഞങ്ങള്‍ രണ്ടുപേരുടെയും പ്രൊഫൈലുകള്‍ തമ്മില്‍ മാച്ചാകാത്തത് കൊണ്ടാകും ഇങ്ങനെ സംശയത്തോടെ നോക്കുന്നത്. ഇങ്ങനെ സംഭവിക്കുമെന്ന് ഒരു പതിനഞ്ച് വര്‍ഷം മുമ്പ് എനിക്കും അറിയില്ല. എന്നാലിപ്പോള്‍ എട്ട് കൊല്ലമായി. ഞാന്‍ അദ്ദേഹത്തിന്റെ ബിനാമിയാണെന്ന് വരെ പലരും പറയുന്നുണ്ട്. പക്ഷെ മമ്മൂട്ടി കമ്പനിയുടെ സിനിമയില്‍ പോലും ഞാന്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹത്തെ വെച്ച് ഞാന്‍ സംവിധാനം ചെയ്ത രണ്ട് സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടില്ല.

Also Read: Jagadish: ‘ജഗദീഷ് മദ്യപിക്കാത്തത് വലിയ കാര്യമായി പറയരുത്, അതൊരു ത്യാഗമൊന്നുമല്ല’

ഞാനും ധര്‍മനും ഇരുപത് വര്‍ഷം ഒന്നിച്ച് നടന്നിട്ട് ആരും ചോദിച്ചിട്ടില്ല എന്താണ് നിങ്ങള്‍ എപ്പോഴും ഒന്നിച്ച് നടക്കുന്നതെന്ന്. നമ്മുടെ ഓര്‍മ തുടങ്ങുമ്പോള്‍ തന്നെ മമ്മൂക്കയെ പോലുള്ളവര്‍ പര്‍വ്വതം പോലെ നില്‍ക്കുന്നുണ്ട്. അങ്ങനെ ഓര്‍മകള്‍ തുടങ്ങുന്ന ഇടത്ത് കണ്ടയാളെ കാണാന്‍ പോകാനൊരു അവസരം ലഭിച്ചു. പഴയ സിനിമ അനുഭവങ്ങളെല്ലാം ചോദിച്ച് മനസിലാക്കാന്‍ പറ്റുന്നു. ഞാന്‍ എന്റെ ഇഷ്ടം ചെയ്യുന്നു അത് ഭരണഘടന വിരുദ്ധമല്ലല്ലോ,” രമേഷ് പിഷാരടി പറയുന്നു.

Related Stories
Uppum Mulakum: ‘മുടിയൻ എന്തുകൊണ്ട് ഉപ്പും മുളകും വിട്ടു?’; വെളിപ്പെടുത്തി ബിജു സോപാനം
Cake Story Movie: അല്പം മധുരിക്കാൻ ‘കേക്ക് സ്റ്റോറി’ 19ന് തിയേറ്ററുകളില്‍; ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്
Renu Sudhi: പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും; അവസാനം നീ പണി വാങ്ങിക്കേണ്ടി വരും, സൂക്ഷിച്ചോളണം; രേണുവിനോട് രജിത് കുമാർ!
Good Bad Ugly Ilayaraja Controversy: ‘മാപ്പ് പറയണം, നഷ്ടപരിഹാരമായി അഞ്ച് കോടി വേണം’; അജിത് ചിത്രത്തിന് ഇളയരാജയുടെ നോട്ടീസ്‌
Lal Jose: ‘അവർ ആദ്യം ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസില്‍ പെട്ടോ എന്നാണ്; മൂന്ന് ദിവസം ഉറങ്ങിയില്ല’; അനുഭവം പങ്കുവച്ച് ലാല്‍ ജോസ്
Deeno Dennis: ‘മലൈക്കോട്ടൈ വാലിബനെതിരെയുള്ള പോസ്റ്റ് അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണ്, ലിജോ ചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു’
തൊപ്പിക്ക് ഒരു മാസം ലഭിക്കുന്ന വരുമാനം എത്രയാണ്?
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ
അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ
ചൂട് കാലത്ത് ഫോൺ എങ്ങനെ സൂക്ഷിക്കണം