പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത് | Ramesh Narayan Asif Ali Award Controversy Music Director Sharreth's Response Malayalam news - Malayalam Tv9

Ramesh Narayan : പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത്

Published: 

17 Jul 2024 11:25 AM

Ramesh Narayan Asif Ali Award Controversy: പുരസ്കാര ദാന ചടങ്ങുകളിൽ പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണെന്നും അദ്ദേഹത്തിന്റെ മേഖലയിൽ കഴിവ് തെളിയിച്ച ആളാണെന്നും അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളുവെന്നും ശരത്ത്

Ramesh Narayan : പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത്

ആസിഫലിക്കൊപ്പം ശരത്ത് | Credits Facebook

Follow Us On

രമേശ് നാരായണൻ അവാർഡ് വിവാദത്തിൽ സമൂഹത്തിൻ്റെ വിവാദ മേഖലകളിൽ നിന്ന് നിരവധി പേരാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കി എത്തിയത്. സിനിമാ മേഖലയിൽ നിന്നും അമ്മ സംഘടന അടക്കം ആസിഫലിക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ രമേശ് നാരായണൻ്റെ പ്രവർത്തിയെ വിമർശിച്ചും നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ പോസ്റ്റുകൾ പങ്ക് വെച്ചിരുന്നു. ഇതിൽ സംഗീത സംവിധായകൻ ശരത്തിൻ്റെ പോസ്റ്റ് ഇപ്രകാരമാണ്. പുരസ്കാര ദാന ചടങ്ങുകളിൽ നമുക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണെന്നും അദ്ദേഹത്തിന്റെ മേഖലയിൽ കഴിവ് തെളിയിച്ച ആളാണെന്നും അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളുവെന്നും ശരത്ത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ALSO READ: അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, പകരം ജയരാജനെ വിളിച്ചു; സംഗീത സംവിധായകൻ രമേഷ് നാരായണിനെതിരെ വിമർശനം

പോസ്റ്റ് ഇങ്ങനെ

കല എന്നത് ദൈവീകം ആണ് അത് പലർക്കും പല രൂപത്തിൽ ആണ് കിട്ടുന്നത്.. ചിലർ അഭിനയത്തിൽ മറ്റു ചിലർ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്…ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മൾ കാണേണ്ടത്…
പുരസ്കാര ദാന ചടങ്ങുകളിൽ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്… അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചു എങ്കിൽ,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേ ഒള്ളു..
രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞൻ ആണ് , മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി…

അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്… ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്… എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല…അപ്പോൾ ആസിഫ്നോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു “പോട്ടെടാ ചെക്കാ” വിട്ടുകള… വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങൾ എല്ലാരും ഉണ്ട്…

വിവാദം എന്തായിരുന്നു

എം.ടിയുടെ വിവിധ കഥകൾ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ എന്ന ആന്തോളജിയുടെ ട്രെയിലർ പ്രകാശനം വേളയിലാണ് സംഭവം. രമേഷ് നാരായണനെ ആദരിക്കാൻ അസിഫ് അലിയെ ക്ഷണിച്ചതോടെ വേണ്ടെന്ന് രമേഷ് നാരായണൻ തന്നെ സംഘാടകരോട് ആവശ്യപ്പെട്ടു. പകരം സംവിധായകൻ ജയരാജൻ കൈയ്യിൽ നിന്നും രമേഷ് നാരയണൻ അവാർഡ് ഏറ്റു വാങ്ങി. വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദത്തിനാണ് തുടക്കമായത്.

 

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version