Asif Ali Award Controversy: ആസിഫി​ന്റെ ഭാ​ഗത്താണ് ശരി, ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി; പക്ഷെ രമേശ് ഇത് മനപൂർവ്വം ചെയ്തതാകില്ല- കൈതപ്രം

Kaithapram responds to Ramesh Narayan Asif Ali Award Controversy: സംഭവം ഇത് ആസിഫ് അലിയെ അപമാനിച്ച പോലെയായി എന്നും ഇത് ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി എന്നും കൈതപ്രം ടിവി9 മലയാളത്തോട് പറഞ്ഞു.

Asif Ali Award Controversy: ആസിഫി​ന്റെ ഭാ​ഗത്താണ് ശരി, ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി; പക്ഷെ രമേശ് ഇത് മനപൂർവ്വം ചെയ്തതാകില്ല- കൈതപ്രം
Published: 

17 Jul 2024 11:34 AM

നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്റെ നിലപാടിനെ വിമർശിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. സംഭവം ഇത് ആസിഫ് അലിയെ അപമാനിച്ച പോലെയായി എന്നും ഇത് ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി എന്നും കൈതപ്രം ടിവി9 മലയാളത്തോട് പറഞ്ഞു. എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലായിരുന്നു സംഭവം.

ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ സ്വീകരിക്കാതെ പകരം ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയായിരുന്നു. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ രമേശ് നാരായണൻ അതൃപ്തി പ്രകടമാക്കിയതായും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ വ്യക്തമാണ്

ALSO READ : പോട്ടെടാ ചെക്കാ വിട്ടുകള, ഒരു കോളിൽ തീരുന്ന പ്രശ്നമെയുള്ളു, മന:പൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി- ശരത്ത

കൈതപ്രത്തിന്റെ പ്രതികരണം ഇങ്ങനെ…

ഈ വിഷയത്തിൽ നൂറു ശതമാനം ആസിഫ് അലിയുടെ ഭാ​ഗത്താണ് ശരി, അദ്ദേഹത്തെ വിളിച്ചു അദ്ദേഹം പുരസ്കാരം കൊടുത്തു, രമേശ് അത് വാങ്ങിയില്ല എന്ന നടിച്ച് ജയരാജിൽ നിന്ന് സ്വീകരിച്ചത് ശരിയായില്ല. അല്ലെങ്കിൽ ആദ്യം തന്നെ പുരസ്കാരം വേണ്ടെന്നു വയ്ക്കണമായിരുന്നു. കൊടുക്കുന്ന ആളിനെ മാത്രം നോക്കിയിട്ട് കാര്യമില്ല. രമേശ് ഇത് മനപൂർവ്വം ചെയ്തതാകില്ല. അത് സംഭവിച്ചു പോയതാകാം.

പക്ഷെ അദ്ദേഹം അത് ശ്രദ്ധിക്കേണ്ടതല്ലേ… സമൂഹം കണ്ടു കൊണ്ടിരിക്കുകയല്ലേ… ഒരു കലാകാരൻ അത് ശ്രദ്ധിക്കണം. രമേശ് നാരായണൻ നേരത്തെ കേന്ദ്രത്തിന്റെ അവാർഡ് സ്വീകരിക്കാതെ ഇരുന്ന ചരിത്രമുണ്ട്. അവാർഡ് വിഷയത്തിൽ എത്ിർപ്പുണ്ടെങ്കിൽ വാങ്ങാതിരിക്കാം. അത് സംഘാടകരെയാണ് അറിയിക്കേണ്ടത്. ഇത് ആസിഫ് അലിയെ അപമാനിച്ച പോലെയായി. ആസിഫിനോട് പറഞ്ഞു അയാൾ കൊടുത്തു… ഇത് ഒരു കുറ്റവും ചെയ്യാത്ത ആളെ ശിക്ഷിച്ചപോലെ ആയി…

വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ