5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2: Empuraan: എമ്പുരാൻ വിജയിക്കുമോ? ചിത്രത്തെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ‌ഇങ്ങനെ!

Ram Gopal Varma About Mohanlal's L2 Empuraan: എമ്പുരാനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം.

L2: Empuraan: എമ്പുരാൻ വിജയിക്കുമോ? ചിത്രത്തെ കുറിച്ച്  രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ‌ഇങ്ങനെ!
Empuraan
sarika-kp
Sarika KP | Published: 25 Jan 2025 10:54 AM

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാൻ’. ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റസ് അറിയാനു ആരാധകർ‌ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനിടെയിൽ ചിത്രത്തിനെ കുറിച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്ക വിഷയങ്ങളിലും തന്റെതായ അഭിപ്രായം പങ്കുവയ്ക്കുന്ന ഒരാളാണ്. ഇതിനു മുൻപ് ഉണ്ണി മുകുന്ദമെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എമ്പുരാനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം.

Also Read: കേസിൻ്റെ ചുരുളഴിക്കാൻ ടൊവീനോയും കൂട്ടരും ഒടിടിയിലേക്ക്, ഐഡൻ്റിറ്റി ഉടൻ

“വാവ്.. ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ത്തന്നെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്”, പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. എക്സിലൂടെയായിരുന്നു തന്റെ പ്രതീക്ഷ പങ്കുവച്ചത്. അതേസമയം ഇതിനു മുൻപും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം.

 

അതേസമയം നാളെ വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് ചിത്കത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 7.07 ന് ടീസര്‍ ഓണ്‍ലൈന്‍ ആയും റിലീസ് ആവും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസർ റിലീസ്. ഇതിനു പുറമെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ 25-ാം വാര്‍ഷികാഘോഷ ദിനം കൂടിയാണ് നാളെ. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ കാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്.

മാര്‍ച്ച് 27നാണ് ലൂസിഫര്‍ തീയറ്ററിൽ എത്തുക. ഇക്കാര്യം നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി മോഹന്‍ലാല്‍ എത്തുന്നത് കാണാനാണ് ഏവരും കാത്തിരിക്കുന്നത്. ഇതിനു പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.