AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raja Sahib: ‘ആ സിനിമ പ്രൊഡ്യൂസറുടെ കടങ്ങള്‍ തീര്‍ത്തു, എനിക്ക് ഉദ്ഘാടനങ്ങളും കിട്ടി’

Raja Sahib about Aparanmar Nagarathil: ജയന്റെ അനിയന്റെ മകനും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ജയന് പിതാവുമായിട്ട് കണക്ഷനുണ്ട്. ജയന്‍ സാറിനെ തൊടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ വന്നിട്ടുണ്ട്. പണ്ട് ക്ലബിന്റെ പരിപാടിക്ക് സമ്മാനം കൊടുക്കാന്‍ വന്നത് അദ്ദേഹമായിരുന്നു

Raja Sahib: ‘ആ സിനിമ പ്രൊഡ്യൂസറുടെ കടങ്ങള്‍ തീര്‍ത്തു, എനിക്ക് ഉദ്ഘാടനങ്ങളും കിട്ടി’
രാജ സാഹിബ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 23 Apr 2025 17:41 PM

സിനിമകളിലൂടെയും, ടിവി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രാജ സാഹിബ്. ജഗപൊഗ, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അനശ്വരനായ നടന്‍ ജയനെ അവതരിപ്പിച്ചാണ് രാജ സാഹിബ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അപരന്മാര്‍ നഗരത്തില്‍ എന്ന സിനിമയിലും താരം ‘ജയനായാ’ണ് അഭിനയിച്ചത്. ആ സിനിമയില്‍ അഭിനയിച്ചത് ശരിക്കും ഒരു ലക്ക് ഫാക്ടറായിട്ടാണ് കണക്കാക്കുന്നതെന്ന് താരം പറഞ്ഞു. ‘മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ‘അപരന്മാര്‍ നഗരത്തില്‍’ എന്ന സിനിമയിലെ അനുഭവങ്ങള്‍ രാജ സാഹിബ് പങ്കുവച്ചത്.

”കൂട്ടുകാരന്റെ വേഷം ചെയ്യാന്‍ വന്നിട്ട് അവസാനം നായകനായി മാറുകയായിരുന്നു. ജയന്റെ അനിയന്റെ മകനും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ജയന് പിതാവുമായിട്ട് കണക്ഷനുണ്ട്. ജയന്‍ സാറിനെ തൊടാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ വന്നിട്ടുണ്ട്. പണ്ട് ക്ലബിന്റെ പരിപാടിക്ക് സമ്മാനം കൊടുക്കാന്‍ വന്നത് അദ്ദേഹമായിരുന്നു. സൂപ്പര്‍ ഹീറോ ആയിട്ട് അദ്ദേഹത്തെയാണ് കാണുന്നത്”-രാജ സാഹിബ് പറഞ്ഞു.

Read Also:  Vijay Sethupathi: ’96ന്റെ കഥ ആദ്യം കേട്ടപ്പോൾ കൊറിയൻ സിനിമ കോപ്പിയടിച്ചതാണെന്നാണ് കരുതിയത്’: വിജയ് സേതുപതി

അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് അപരന്മാര്‍ നഗരത്തില്‍ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കണ്ടത്. അവര്‍ക്ക് എന്തെങ്കിലും മോശമായിട്ട് തോന്നുന്നുവെങ്കില്‍ ആ ഭാഗം മുറിച്ചുമാറ്റാമെന്ന് സംവിധായകനും നിര്‍മാതാവും പറഞ്ഞിരുന്നു. പ്രൊഡ്യൂസര്‍ക്ക് അത്യാവശ്യം കടമുണ്ടായിരുന്നത് തീര്‍ത്തത് ഈ സിനിമയാണ്. ഈ ഒരു ബാനറില്‍ തനിക്ക് ഒരുപാട് ഉദ്ഘാടനങ്ങളും കിട്ടി. ജയന്‍ ഇപ്പോഴും ശരീരത്തില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ജയനെ ആവശ്യമുള്ളപ്പോള്‍ താന്‍ ഇങ്ങോട്ട് വിളിക്കുമെന്നും രാജ സാഹിബ് കൂട്ടിച്ചേര്‍ത്തു.