5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahman – Empuraan: ‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ

Rahman About Empuraan Movie: ചിത്രത്തിന്റെ രചയിതാവ് മുരളി ഗോപിയെ പ്രത്യേകമായി റഹ്മാൻ അഭിനന്ദിച്ചു. എമ്പുരാൻ എല്ലാവരും കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Rahman – Empuraan: ‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ
റഹ്മാൻ, 'എമ്പുരാൻ' പോസ്റ്റർImage Credit source: Facebook
nandha-das
Nandha Das | Updated On: 01 Apr 2025 21:13 PM

വിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ. ഇപ്പോഴിതാ ആ സിനിമ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. ചിത്രത്തിന്റെ രചയിതാവ് മുരളി ഗോപിയെ പ്രത്യേകമായി റഹ്മാൻ അഭിനന്ദിച്ചു. എമ്പുരാൻ എല്ലാവരും കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്നാണ് നടൻ ചിത്രം കണ്ടത്. സമൂഹ മാധ്യമം വഴിയായിരുന്നു പ്രതികരണം.

ആരാധകർക്ക് ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് റഹ്മാൻ പോസ്റ്റ് ആരംഭിച്ചത്. “എല്ലാവർക്കും ഈദ് ആശംസകൾ. ഞാൻ എമ്പുരാൻ കണ്ടു. അതിൽ നിന്ന് ഇനിയും മുക്തനായിട്ടില്ല. എമ്പുരാന്റേത് അതിശയകരമായ കഥയും ആകർഷകമായ തിരക്കഥയുമാണ്. രചയിതാവ് മുരളി ഗോപിക്ക് വലിയ കൈയ്യടി” എന്നാണ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചത്.

മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കഥാപാത്രങ്ങൾ ജീവൻ നൽകുന്ന രീതിയിലുള്ള മികച്ച പ്രകടമാണ് കാഴ്ചവെച്ചതെന്നും റഹ്മാൻ പറഞ്ഞു. മോഹൻലാലിനെ കുറിച്ച് എന്താണ് ഞാൻ പറയുക. ഓരോ വേഷവും മികച്ചതായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വിസ്മയകരമാണെന്നും നടൻ കൂട്ടിച്ചേർത്തു.

ALSO READ: അത് പ്രണവ് മോഹൻലാൽ ആയിരുന്നു; അവസാനം എമ്പുരാനിലെ ആ രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ

റഹ്മാൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

സംവിധായകൻ പൃഥ്വിരാജിന്റെ പാടവമാണ് ചിത്രത്തിൽ വേറിട്ട് നിൽക്കുന്നതെന്നും കഥയും കഥാപാത്രങ്ങളും ഇഴചേർത്തുകൊണ്ട് ദൃശ്യവിസ്മയവും ശക്തവുമായ ഒരു ചലച്ചിത്രാനുഭവമാണ് അദ്ദേഹം ഒരുക്കിയതെന്നും റഹ്മാൻ പറയുന്നു. അന്താരാഷ്ട്രതലത്തിൽ നമ്മുടെ സിനിമ ശോഭിക്കുന്നത് കാണുമ്പോൾ അഭിനേതാവ് എന്ന നിലയിൽ താൻ ആവേശഭരിതനാണെന്നും നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം ആരും കാണാതെ പോകരുതെന്നും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ നിർമാതാക്കളെയും നടൻ അഭിനന്ദിച്ചു.