തർക്കത്തിന് പരിഹാരമായി; പിവിആർ എല്ലാ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്.

തർക്കത്തിന് പരിഹാരമായി; പിവിആർ എല്ലാ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും

PVR will show Malayalam films on all screens

Published: 

21 Apr 2024 10:03 AM

കൊച്ചി: പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പൂർണമായും പരിഹരിക്കപ്പെട്ടു. ഇതോടെ കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചത്. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ ഇതോടെ മുടങ്ങിയിരുന്നു.

കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പിവിആറിനുള്ളത്.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍