PVR cinema theater: സിനിമ ടിക്കറ്റ് വില്പനയെ മറികടന്ന് പിവിആറിലെ ഭക്ഷണ വില്പന

കഴിഞ്ഞ വർഷം 1958 കോടിയാണ് പിവിആർ തിയേറ്ററുകൾ ഭക്ഷണസാധനങ്ങൾ വിറ്റ് നേടിയത്. അതിന് മുൻപുള്ള വർഷത്തിൽ ഈ കണക്ക് 1618 കോടിയായിരുന്നു.

PVR cinema theater: സിനിമ ടിക്കറ്റ് വില്പനയെ മറികടന്ന് പിവിആറിലെ ഭക്ഷണ വില്പന
Published: 

21 May 2024 16:23 PM

സിനിമാ ടിക്കറ്റിനേക്കാൾ വിറ്റ് പോയത് തിയേറ്ററുകളിൽ ഭക്ഷണമാണെന്ന് പറഞ്ഞാൽ അത്ഭുതമൊന്നുമില്ല. തിയേറ്ററുകളിൽ ആളുകൾ പണം ചെലവാകുന്നത് ഭക്ഷണസാധനങ്ങൾക്കാണ്.

കുട്ടികളടങ്ങുന്ന കുടുംബത്തിനാണേൽ കൂടുതൽ ഭക്ഷണത്തിന് ചിലവാകും. കാരണം കുട്ടികളെ ആകർഷിക്കുന്ന പോപ്പ്‌കോണും ഐസ്‌ക്രീമും അടക്കമുള്ള ഭക്ഷണസാധനങ്ങളാണ് തിയേറ്ററുകളിൽ കൂടുതലും വിൽക്കുന്നത്.

സിനിമ സമാധാനത്തോടെ കാണണമെങ്കിൽ കുട്ടികളുടെ വാശിയ്ക്ക് മുന്നിൽ പല മാതാപിതാക്കൾക്കും തോറ്റുകൊടുക്കേണ്ടിവരും. ചില തിയേറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദനീയമല്ല. യഥാർത്ഥ വിലയുടെ ഇരട്ടിയിലേറെയാണ് തിയേറ്ററുകൾ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്നത്.

എന്നാൽ പി വി ആർ തിയേറ്ററുകളിൽ സിനിമാ ടിക്കറ്റിന്റെ വിൽപ്പനയേക്കാൾ കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വിൽപ്പനയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2023-2024 വർഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വിൽപ്പന 21 ശതമാനം വർധിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം സിനിമാ ടിക്കറ്റ് വിൽപ്പനയിൽ 19 ശതമാനമാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം 1958 കോടിയാണ് പിവിആർ തിയേറ്ററുകൾ ഭക്ഷണസാധനങ്ങൾ വിറ്റ് നേടിയത്. അതിന് മുൻപുള്ള വർഷത്തിൽ ഈ കണക്ക് 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തിൽ 2022-2023 കാലയളവിൽ 2751 കോടി നേടിയപ്പോൾ 2023-2014 ൽ അത് 3279 കോടിയായി വർധിച്ചു.

ഹിറ്റ് സിനിമകൾ കുറവായതിനാലാണ് ഈ കാലയളവിൽ ടിക്കറ്റ് വിൽപ്പനയുടെ നിരക്കിനേക്കാൾ ഭക്ഷണ സാധനങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് പിവിആർ ഐനോക്‌സ് ഗ്രൂപ്പ് സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) നിതിൻ സൂദ് പറഞ്ഞത്.

മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പിവിആർ ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കിൽ സിനിമ കാണണമെന്ന് നിർബന്ധമില്ല. അതും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് എലാറ ക്യാപിറ്റൽ സീനിയർ വൈസ് പ്രസിഡന്റ് കരൺ ടൗരാനി പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങും പിവിആർ ബഹിഷ്കരിച്ചിരുന്നു. ഇതോടെ ഏപ്രിൽ 11ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകൾ മുടങ്ങിയിരുന്നു.

കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളുമാണ് പിവിആറിനുള്ളത്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പിവിആറിനുള്ളത്.

പിന്നീട് പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം ഒത്തുതീർപ്പായതോടെ വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ തുടങ്ങി. തർക്കത്തിന് പ്രധാന കാരണമായ വിർച്വൽ പ്രിന്റ് ഫീ 2025 ജനുവരി മാസം മുതൽ പൂർണമായി നിർത്തലാക്കുമെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു.

തിയേറ്ററുകളിൽ സിനിമയുടെ കണ്ടന്റ് നൽകുന്നതിന് ഒരു നിർമ്മാതാവിന് അല്ലെങ്കിൽ വിതരണക്കാരന് ചെലവാകുന്ന തുകയാണ് വിർച്വൽ പ്രിന്റ് ഫീ എന്ന് പറയുന്നത്.

വിർച്വൽ പ്രിന്റ് ഫീ ഇനത്തിൽ സിനിമ നിർമാതാക്കൾ വലിയ തുക തിയേറ്ററുകൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇത് പിൻവലിക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം.

Related Stories
Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
Actor Ajith: അപകടത്തിന് പിന്നാലെ പിന്മാറ്റം; ദുബായി കാറോട്ട മത്സരത്തിൽ നിന്ന് അജിത്ത് പിന്മാറി
Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി
Rahul Easwar: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Honey Rose: ‘മാപ്പർഹിക്കുന്നില്ല’; രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹണി റോസ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?