Allu Arjun: ‘എൻ്റെ മകൾ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നു; ഉമ്മ വയ്ക്കാൻ കഴിയുന്നില്ല’; അല്ലു അർജുൻ

Allu Arjun's New Look :ഇതോടെയാണ് മകൾക്ക് വേണ്ടിയാണ് താരം മുടിയും താടിയും മുറിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ താരത്തിന്റെ പുതിയ ലുക്ക് കാണാനുള്ള ആകംഷയ്ക്കപ്പുറം ആശങ്കയിലാണ് ആരാധകർ

Allu Arjun: എൻ്റെ മകൾ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നു; ഉമ്മ വയ്ക്കാൻ കഴിയുന്നില്ല; അല്ലു അർജുൻ

Allu Arjun (2)

Updated On: 

02 Jan 2025 12:33 PM

ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സുകുമാർ- അല്ലു കൂട്ടുകെട്ടിലെത്തിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് അല്ലു സ്റ്റാർ ആയത്. ഇതോടെ താരത്തിന്റെ മറ്റ് ചിത്രങ്ങളും മലയാളത്തിൽ എത്തി. ഏറ്റവും ഒടുവിൽ റിലീസ് ആയ പുഷ്പ 2 -നു വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം നിലവിൽ ബോക്സ് ഓഫീസ് റെക്കോർഡുകളെ എല്ലാം മറികടന്നു കഴിഞ്ഞു. എന്നാൽ ഇതിനിടെയ്ക്ക് താരത്തിനു നേരെയുണ്ടായ കേസും വിവാ​ദവും ചിത്രത്തിന്റെ തിളക്കത്തിനെ ബാധിച്ചിരുന്നു.

പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ വലിയ വിവാദമാണ് താരത്തിനു നേരെ ഉണ്ടായത്. അല്ലു അർജുന്റെ അറസ്റ്റിലേക്ക് വരെ ഇത് നയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പുഷ്പ ഫ്രാഞ്ചൈസിയ്ക്ക് പുറകെ ആയിരുന്നു അല്ലു അർജുൻ. താരത്തിന്റെ ശരീരവും സിനിമയ്ക്ക് വേണ്ടി മാറ്റിയരുന്നു ഇതിന്റെ ഭാ​ഗമായി മുടിയും താടിയും നീട്ടി വളർത്തുകയും ചെയ്തിരുന്നു താരം. എന്നാൽ ഇപ്പോഴിതാ താടിയും മുടിയും മുറിച്ചിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. താരത്തിന്റെ പുത്തൻ ലുക്ക് ഉടൻ പുറത്തുവരുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

Also Read: ടോളിവുഡിനെയും വിറപ്പിച്ച് ഉണ്ണി മുകുന്ദൻ; തെലുങ്ക് ആദ്യദിന കളക്ഷൻ പുറത്ത്; തമിഴിൽ കൈയടി നേടുമോ?

എന്നാൽ മുറിച്ചതിനു പിന്നിലെ കാരണം മകൾ അർഹയാണെന്നാണ് റിപ്പോർട്ട്. അടുത്തിടെ മുംബൈയിൽ നടന്ന പുഷ്പ 2 പ്രമോഷനിൽ മകളെ കുറിച്ച് അല്ലു സംസാരിച്ചിരുന്നു. “എൻ്റെ മകൾ എൻ്റെ അടുത്ത് വരുന്നതിൽ മടി കാണിക്കുന്നുണ്ട്. താടിയുള്ളതിനാൽ എനിക്ക് അവളെ ഉമ്മ വയ്ക്കാൻ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് നാല് വർഷമായി അവളെ ഞാൻ ശരിക്കൊന്ന് ചുംബിച്ചിട്ട്. ക്ലീൻ ഷേവ് ചെയ്യാൻ പുഷ്പ അവസാനിക്കാൻ കാത്തിരിക്കുകയാണ് ഞാൻ”, എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞിരുന്നത്. ഇതോടെയാണ് മകൾക്ക് വേണ്ടിയാണ് താരം മുടിയും താടിയും മുറിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ താരത്തിന്റെ പുതിയ ലുക്ക് കാണാനുള്ള ആകംഷയ്ക്കപ്പുറം ആശങ്കയിലാണ് ആരാധകർ.

അതേസമയം ചിത്രം പുറത്തിറങ്ങി 27-ാം നാൾ പിന്നീടുമ്പോഴും കളക്ഷനിൽ കുതിപ്പാണ് സൂചിപ്പിക്കുന്നത്. ഡിസംബർ 31 ന് ആഭ്യന്തര ബോക്‌സ് ഓഫീസിൽ സിനിമ ഏഴ് കോടിയിലധികം സമ്പാദിച്ചു. പുഷ്പ 2: ദി റൂൾ ഇന്ത്യയിൽ 1,171 കോടിയിലധികം അറ്റാദായം നേടി, ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, പ്രത്യേകിച്ച് ഹിന്ദി ബെൽറ്റിൽ. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ പുഷ്പ 2 ഒരു മാസം തികയ്ക്കുകയാണ്. റിലീസായപ്പോൾ മുതൽ റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഇന്ത്യയിൽ മാത്രം 7.65 കോടി രൂപയാണ് പുഷ്പ 2 നേടിയത്. ഹിന്ദിയിൽ 6.25 കോടിയും തെലുങ്കിലും ഡിസംബർ 31 ന് ആഭ്യന്തര ബോക്സോഫീസിൽ 1.17 കോടി രൂപ നേടി.

Related Stories
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
Mirage Movie: കൂമന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും; ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ
Muskan Nancy James: സ്വത്തും പണവും ആവശ്യപ്പെട്ടു, ഗാർഹിക പീഡനവും; നടി ഹൻസികയ്‌ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ