Pushpa2 Kerala Release: 500 സ്ക്രീനുകളേക്കാൾ മുകളിൽ കേരളത്തിൽ ‘പുഷ്പ 2’: വെയിറ്റിംഗ് ഫോർ മാസ്
Pushpa 2 Advance Booking Kerala: ചിത്രവുമായി ബന്ധപ്പെട്ട് എത്തുന്ന എല്ലാ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വം ഏറ്റെടുക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു
പുഷ്പ-2 കാണാൻ കാത്തിരിക്കുകയാണോ നിങ്ങൾ? റിലീസിന് മുൻപെ ചിത്രം റെക്കോർഡിലേക്ക് നീങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ചിത്രത്തിൻ്റെ ആദ്യ ദിനം കേരളത്തിൽ 500 സ്ക്രീനുകൾക്ക് മുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻ്റെ പ്രീ സെയിൽസിൽ 2 കോടിയിലധികമാണ് പുഷ്പ നേടിയത്. കേരളത്തിലടക്കം 1200-ൽ അധികം സ്ക്രീനുകളിലായിരിക്കും ചിത്രം എത്തുക. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട് എത്തുന്ന എല്ലാ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വം ഏറ്റെടുക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ ‘കിസ്സിക്’ പാട്ടെത്തിയിരുന്നു. അതിന് ശേഷം കിസ്സിക് പാട്ടും ഏവരുടേയും പ്രിയം നേടി. ഒടുവിൽ ‘പീലിങ്സ്’ സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിക്കഴിഞ്ഞിട്ടുമുണ്ട്.
‘പുഷ്പ 2’ എത്താൻ ഇനി ഏതാനും ദിനങ്ങൾ മാത്രമാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള തീയ്യേറ്റർ റിലീസിനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ബോക്സ് ഓഫീസിൽ മികച്ച വിജയം ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് പുഷ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
ചിത്രത്തിൻ്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. അല്ലു അർജുനെ കൂടാതെ ചിത്രത്തിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. രണ്ടാം ഭാഗം എന്തൊക്കെ ട്വിസ്റ്റും ടേണും കൊണ്ടാണ് ഏത്തുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ നോക്കിയാൽ കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, ചിത്രത്തിൻ്റെ പി.ആർ.ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത് എന്നിവരാണ്. ഫസ്റ്റ് ഷോയാണ് മാർക്കറ്റിംഗ്