Child injured in Pushpa 2: ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നോവായി ‘ഫയർ ആക്ഷൻ’ ഡാൻസ്

Child injured in Pushpa 2 Stampede: പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ‍ഡാൻസ് കളിക്കുന്ന ഒന്‍പതു വയസ്സുകാരന്‍ ശ്രീതേജിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വേദനയായി മാറിയിരിക്കുന്നത്. വീഡിയോയിൽ അല്ലു അർജുന്റെ മാസ് ആക്ഷൻ കാണിക്കുന്നത് കാണാം.

Child injured in Pushpa 2: ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നോവായി ‘ഫയർ ആക്ഷൻ’ ഡാൻസ്

ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണർ , അല്ലു അർജുൻ (image credits:PTI)

Published: 

18 Dec 2024 17:44 PM

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ് നടൻ അല്ലു അർജുന്റെ കടുത്ത ആരാധകൻ. ഇപ്പോഴിതാ പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ‍ഡാൻസ് കളിക്കുന്ന ഒന്‍പതു വയസ്സുകാരന്‍ ശ്രീതേജിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വേദനയായി മാറിയിരിക്കുന്നത്. വീഡിയോയിൽ അല്ലു അർജുന്റെ മാസ് ആക്ഷൻ കാണിക്കുന്നത് കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. പരിക്ക് ഭേദമാവാന്‍ കുറേനാളുകള്‍ വേണ്ടിവരുമെന്നും കമ്മിഷണര്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് സെക്രട്ടറി ദിവസേന കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നുമുണ്ട്. തലച്ചോറിലേക്ക് ഓക്സിജൻ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അതിനാലാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതെന്നും കിംസ് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ, കുട്ടിക്ക് ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നതെന്നും, ആരോഗ്യനില ഇടയ്ക്കിടെ പരിശോധിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Also Read: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടം; ഒൻപത് വയസുകാരന്റെ നില അതീവ ഗുരുതരം

 

ഡിസംബര്‍ നാലിന് രാത്രി 11 മണിയുടെ സന്ധ്യാ തിയറ്ററിൽ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു സംഭവം. അപകടത്തിൽ‌ കുട്ടിയുടെ അമ്മയും ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം. സംഭവത്തിൽ തിയേറ്റർ അധികൃതർക്ക് ഹൈദരാബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസയച്ചിട്ടുണ്ട്. സംഭവം നടന്ന സന്ധ്യാ തീയേറ്റർ അധികൃതർക്കാണ് നോട്ടീസയച്ചത്. പോലീസ് തീയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11-ഓളം വീഴ്ചകള്‍ തീയേറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതായാണ് പോലീസ് പറയുന്നത്.തീയേറ്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമല്ലെന്നും അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ വന്‍ ജനക്കൂട്ടത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും തീയേറ്ററിലേക്ക് പോകാനും വരാനുമൊന്നും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

അല്ലു അർജുന്റെ അറസ്റ്റ്

അതേസമയം, സംഭവത്തിൽ അല്ലു അർജുനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയർ ഷോയ്‌ക്കെത്തുന്ന വിവരം അല്ലു അർജുനും സംഘവും പോലീസിനെ മുൻകൂട്ടി അറിയിക്കാതിരുന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാനുള്ള ഉത്തരവിട്ടെങ്കിലും, മണിക്കൂറുകൾക്കകം തന്നെ തെലങ്കാന കോടതി നടന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നടനാണെങ്കിലും ഒരു പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും, അവകാശവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Related Stories
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ