Pushpa 2 Stampede Case: ‘ശ്രീതേജ് വേഗം സുഖം പ്രാപിക്കും; ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യും’; ആശുപത്രിയിലെത്തി അല്ലു അർജുന്റെ പിതാവ്
Allu Arjun's Father Meets Injured Sri Teja: ശ്രീതേജിന്റെ ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി നിയന്ത്രണങ്ങൾ ഉള്ളതു കാരണം അല്ലു അർജുന് ഇപ്പോൾ ശ്രീതേജിനെയും കുടുംബത്തെയും സന്ദർശിക്കാൻ കഴിയില്ലെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു.
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജിനെ ആശുപ്ത്രിയിലെത്തി സന്ദർശിച്ച് നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ്. പൊലീസിൽ നിന്നും എല്ലാ അനുമതികളും നേടിയ ശേഷമാണ് ബുധനാഴ്ച അല്ലു അരവിന്ദ് ഹൈദരാബാദിലെ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചത്.
അല്ലു അരവിന്ദ് മരിച്ച യുവതിയുടെ പിതാവിനോടും ഭർത്താവിനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശ്രീതേജിനെ ചികിത്സിച്ച ഡോക്ടർമാരോടും ചികിത്സാ വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം ശ്രീതേജ് വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. ശ്രീതേജിന്റെ ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി നിയന്ത്രണങ്ങൾ ഉള്ളതു കാരണം അല്ലു അർജുന് ഇപ്പോൾ ശ്രീതേജിനെയും കുടുംബത്തെയും സന്ദർശിക്കാൻ കഴിയില്ലെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു.
Also Read: ശ്രീതേജ് ‘പുഷ്പ’യുടെ കടുത്ത ആരാധകൻ; നോവായി ‘ഫയർ ആക്ഷൻ’ ഡാൻസ്
Producer Allu Aravind garu visited Sri Tej at the hospital after obtaining all necessary permissions from the government and police authorities.
He stated that Sri Tej has shown considerable improvement over the past 10 days. He also noted that, due to legal restrictions… pic.twitter.com/8pPSxkOI1r
— Eluru Sreenu (@IamEluruSreenu) December 18, 2024
ഡിസംബര്‍ നാലിന് രാത്രി 11 മണിയുടെ സന്ധ്യാ തിയറ്ററിൽ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജ് എന്ന് ഒൻപത് വയസകാരന് ഗുരുതര പരിക്കേൽക്കുന്നത്. അപകടത്തിൽ കുട്ടിയുടെ അമ്മയും ദില്‍സുഖ്‌നഗര്‍ സ്വദേശിനിയുമായ രേവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം. തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ശ്രീതേജിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചത്. പരിക്ക് ഭേദമാവാന്‍ കുറേനാളുകള്‍ വേണ്ടിവരുമെന്നും കമ്മിഷണര്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് സെക്രട്ടറി ദിവസേന കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നുമുണ്ട്. തലച്ചോറിലേക്ക് ഓക്സിജൻ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അതിനാലാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതെന്നും കിംസ് ആശുപത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ, കുട്ടിക്ക് ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നതെന്നും, ആരോഗ്യനില ഇടയ്ക്കിടെ പരിശോധിച്ച് വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം ശ്രീതേജ് നടൻ അല്ലു അർജുന്റെ കടുത്ത ആരാധകൻ എന്ന റിപ്പോർട്ട് വന്നിരുന്നു. പുഷ്പയിലെ അല്ലു അർജുന്റെ ‘ഫയർ ആക്ഷൻ’ ഡാൻസ് കളിക്കുന്ന ഒന്‍പതു വയസ്സുകാരന്‍ ശ്രീതേജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നോവായി മാറിയിരുന്നു. വീഡിയോയിൽ അല്ലു അർജുന്റെ മാസ് ആക്ഷൻ കാണിക്കുന്നത് കാണാം.