Allu Arjun: ‘വിവരം അറിഞ്ഞപ്പോൾ അത് മനസിലാക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു, മാനസികമായി തകർന്നു, മാപ്പപേക്ഷിക്കുന്നു’; രേവതിയുടെ മരണത്തിൽ അല്ലു അർജുൻ

Allu Arjun Response on Sandhya Theatre Stampede Incident: വിവരം അറിഞ്ഞപ്പോൾ മാനസികമായി തളർന്നു പോയെന്നും, അതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അല്ലു അർജുൻ വ്യക്തമാക്കി.

Allu Arjun: വിവരം അറിഞ്ഞപ്പോൾ അത് മനസിലാക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു, മാനസികമായി തകർന്നു, മാപ്പപേക്ഷിക്കുന്നു; രേവതിയുടെ മരണത്തിൽ അല്ലു അർജുൻ

നടൻ അല്ലു അർജുൻ (Image Credits: Facebook)

Updated On: 

07 Dec 2024 23:57 PM

ഹൈദരാബാദ്: പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മാപ്പപേക്ഷിച്ച് നടൻ അല്ലു അർജുൻ. വിവരം അറിഞ്ഞപ്പോൾ മാനസികമായി തളർന്നു പോയെന്നും, അതിനാലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും നടൻ വ്യക്തമാക്കി. സന്ധ്യാ തീയറ്ററിൽ ഉണ്ടായ സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും, അതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അല്ലു അർജുൻ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

“എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. കഴിഞ്ഞ 20 വർഷമായി പ്രീമിയർ ഷോയ്ക്ക് വേണ്ടി തീയറ്ററുകളിൽ പോകുന്നത് ഞാൻ തുടരുന്ന ഒരു കാര്യമാണ്. സന്ധ്യാ തീയറ്ററിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാൻ തീയറ്ററിൽ നിന്ന് ഇറങ്ങിപോകില്ലായിരുന്നു. പക്ഷെ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തീയറ്റർ മാനേജ്‌മന്റ് പറഞ്ഞത് പ്രകാരമാണ് ഞാൻ പകുതി വഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാൻ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോൾ അത് എന്താണെന്ന് മനസിലാക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടി വന്നു. മാനസികമായി ആകെ തളർന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകൻ സുകുമാർ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊർജവും നഷ്ടപ്പെട്ടു. പൂർണമായും തകർന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാൻ പോലും കഴിയാതിരുന്നത്” അല്ലു അർജുൻ പറഞ്ഞു.

ALSO READ:  ‘ഒറ്റക്കല്ല, ഒപ്പമുണ്ടാകും’; പുഷ്പ 2 റീലിസിനിടെ മരിച്ച യുവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അല്ലു അർജുൻ

സംവിധായകൻ സുകുമാറും സംഭവത്തിൽ പ്രതികരിച്ചു. താൻ ആറ് വർഷമായി ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും, എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി താൻ ഒട്ടും സന്തോഷത്തിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന വാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുപോയി. അവരുടെ കുടുംബത്തോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകുമെന്ന് വാക്ക് തരുന്നുവെന്നും സുകുമാർ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഹെെദരാബാദിലെ സന്ധ്യ തീയറ്ററിൽ പ്രിമീയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരണപ്പെട്ടത്. പ്രീമിയർ ഷോ കാണാനായി അല്ലു അർജുനും ‌സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും എത്തിയതിനെ തുടർന്നാണ് ഉന്തും തള്ളും ആരംഭിച്ചത്. അതിനിടയിൽ പെട്ടാണ് യുവതിക്ക് ജീവൻ നഷ്ടമായത്. രേവതിയുടെ ഒൻപത് വയസുകാരനായ മകൻ തേജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, മരിച്ച രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം നൽകുമെന്നും അല്ലു അർജുൻ അറിയിച്ചു.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ