5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Allu Arjun: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ദുരന്തം; അല്ലു അർജുനെതിരെ കേസെടുക്കും

Allu Arjun Pushpa 2 Premier Show Accident Case: രേവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Allu Arjun: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ദുരന്തം; അല്ലു അർജുനെതിരെ കേസെടുക്കും
നടൻ അല്ലു അർജുൻ (Image Credits: Allu Arjun facebook)
nandha-das
Nandha Das | Updated On: 05 Dec 2024 20:48 PM

ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസ്. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും, സന്ധ്യ തീയറ്റർ മാനേജ്മെന്റിനും എതിരെയാണ് പോലീസ് കേസ്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്.

അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നെങ്കിലും, തീയറ്റർ മാനേജ്മെന്റോ അഭിനേതാക്കളുടെ ടീമോ പൊലീസിന് ഒരു അറിയിപ്പും നൽകിയില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. നടൻ വരുന്ന കാര്യം നേരത്തെ അറിയാമായിരുന്നിട്ടും നടനും സംഘത്തിനും തീയറ്ററിലേക്ക് പ്രവേശിക്കാനോ പുറത്തിറങ്ങാനോ പ്രത്യേക സൗകര്യം തീയറ്റർ മാനേജ്‌മന്റ് ഒരുക്കിയില്ലെന്നും പോലീസ് പറയുന്നു. കൂടാതെ, അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ഉന്തും തള്ളും ഉണ്ടാക്കിയെന്നും ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറഞ്ഞു.

മുൻ‌കൂർ അറിയിപ്പ് നൽകാതെയാണ് അല്ലു അർജുൻ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ എത്തിയത്. ഇതോടെ ആളുകൾ നടനെ കാണാൻ തടിച്ചു കൂടുകയായിരുന്നു. ഇതിനടയിൽ പെട്ടാണ് ഹൈദരാബാദ് ദിൽസുഖ്‌നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടത്. മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന്‍ തേജ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ

രേവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഒരാളുടെ മരണത്തിനും മറ്റുള്ളവരുടെ പരിക്കിനും ഇടയാക്കിയ അനിയന്ത്രിതമായ സാഹചര്യത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാതിരുന്നതിന് തീയറ്റർ മാനേജ്മെന്റിന് പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.

പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്ര് 11 മണിക്ക് ആരാധകരുടെ വലിയൊരു നിര ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിന് മുന്നിൽ ഉണ്ടായിരുന്നു. അപ്പോഴാണ്, അപ്രതീക്ഷിതമായി നടൻ അല്ലു അർജുനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദും സ്‌ക്രീനിങ്ങിനായി എത്തുന്നത്. ഇതോടെ ആളുകൾ ഉന്തും തള്ളും ആരംഭിച്ചു. തിക്കിലും തിരക്കിലും തീയറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. ഇതിനിടയിൽ പെട്ടാണ് രേവതിക്ക് ജീവൻ നഷ്ടമായത്.