Pushpa 2 Box Office Collection: ദം​ഗലും വീഴുമോ പുഷ്പയ്ക്കുമുന്നിൽ? 1800 കോടിയും പിന്നിട്ട് അല്ലു അർജുൻ ചിത്രം

Pushpa 2 Box Office Collection Hits 1800 Crores: ചിത്രം റീലിസായതിന് ശേഷം ഏറ്റവും കുറവ് കളക്ഷൻ നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്ന് ഇൻഡസ്ടറി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ചിത്രം ആകെ നേടിയത് 3.85 കോടിയാണ്.

Pushpa 2 Box Office Collection: ദം​ഗലും വീഴുമോ പുഷ്പയ്ക്കുമുന്നിൽ? 1800 കോടിയും പിന്നിട്ട് അല്ലു അർജുൻ ചിത്രം

'പുഷ്പ' പോസ്റ്റർ

Updated On: 

04 Jan 2025 23:16 PM

വിവാദങ്ങൾ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ‘പുഷ്പ 2: ദി റൂൾ’. അല്ലു അർജുനെ നായകനാക്കി സംവിധായകൻ ബി സുകുമാർ ഒരുക്കിയ ഈ ചിത്രം പുതിയ റെക്കോർഡിലേക്ക് അടുക്കുകയാണ്. ‘ബാഹുബലി 2’, ‘ആർആർആർ’, ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളെ മറികടന്ന പുഷ്പയ്ക്ക് മുന്നിൽ ഇനിയുള്ളത് ‘ദംഗൽ’ മാത്രമാണ്. അമീർ ഖാൻ നായകനായ ഈ ചിത്രം മാത്രമാണ് 2000 കോടിയെന്ന സ്വപ്ന സംഘ്യയിലെത്തിയ ഒരേയൊരു ഇന്ത്യൻ ചിത്രം.

കഴിഞ്ഞ ദിവസമാണ് പുഷ്പ 2-വിന്റെ ആഗോള ബോക്സ് ഓഫീസ് കളക്‌ഷൻ 1799 കോടി പിന്നിട്ട വിവരം നിർമ്മാതാക്കളായ മൈത്രി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ, ചിത്രം റീലിസായതിന് ശേഷം ഏറ്റവും കുറവ് കളക്ഷൻ നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്ന് ഇൻഡസ്ടറി ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ചിത്രം ആകെ നേടിയത് 3.85 കോടിയാണ്. എന്നിരുന്നാൽ പോലും, ‘മുഫാസ: ദ ലയൺ കിംഗ്’, വരുൺ ധവാന്റെ ‘ബേബി ജോൺ’ തുടങ്ങിയ പുതിയ റിലീസുകൾ വന്നിട്ട് പോലും പുഷ്പയെ പിടിച്ചുകുലുക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിൽ നിന്ന് മാത്രം 1193.6 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത് എന്നാണ് റിപ്പോർട്ട്.

മൈത്രി മൂവീ മേക്കേഴ്‌സ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

സുകുമാർ ബന്ദ്റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത പുഷ്പ 2 നിർമിച്ചത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. അതേസമയം, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റഫോമായ ബുക്ക് മൈ ഷോയിലൂടെ രണ്ടു കോടിയിൽ അധികം ടിക്കറ്റുകളാണ് പുഷ്‌പയുടേതായി വിറ്റു പോയത്. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ബുക്ക് മൈ ഷോ തന്നെയാണ് അറിയിച്ചത്.

ബുക്ക് മൈ ഷോ പങ്കുവെച്ച പോസ്റ്റ്:

2016 ഡിസംബറിൽ ‘ദംഗൽ’ റിലീസ് ചെയ്ത സമയത്ത് 700 കോടി രൂപ കളക്ഷൻ മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം 2017 മാർച്ചിൽ ചിത്രം ചൈനയിൽ റിലീസ് ചെയ്തതാണ് ഇതിനെ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിച്ചത്. 1725 കോടി കളക്ഷൻ നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ മറികടന്നായിരുന്നു ദംഗൽ ഈ നേട്ടം സ്വന്തമാക്കിയത്. ഗുസ്തിക്കാരൻ ആയ മഹാവീർ ഫോഗട്ടിന്റെയും, മക്കളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കഥ പറയുന്ന ഈ ചിത്രം ലിംഗസമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും വളരെ മനോഹരമായി അവതരിപ്പിച്ചതാണ് ചിത്രത്തിന് ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണമായത്.

കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ