Punya Pusthakame: ‘പുണ്യ പുസ്തകമേ’… സമാധാന പുസ്തകത്തിലെ ആദ്യഗാനം റിലീസായി

Samadhana pusthakam : 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമനായ സംവിധായകൻ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയത്. '

Punya Pusthakame: പുണ്യ പുസ്തകമേ... സമാധാന പുസ്തകത്തിലെ ആദ്യഗാനം റിലീസായി
Updated On: 

29 May 2024 19:23 PM

കൊച്ചി: ഒരു കൊച്ചുപുസ്തകത്തിൻ്റെ കഥ പറയുന്ന സാമാധാന പുസ്തകത്തിലെ ആദ്യ​ഗാനം റിലീസായി.’പുണ്യ പുസ്തകമേ’ എന്ന് തുടങ്ങുന്ന ഗാനം സൈന മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമനായ സംവിധായകൻ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയത്. ‘

ജോ & ജോ’, ’18+’ എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയാണ് സംവിധായകൻ രവീഷ് എന്ന സവിശേഷതും ഉണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. സിജു വിൽസൻ, നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്,

ALSO READ – ഒരു കൊച്ച് പുസ്തകത്തിൻ്റെ കഥ പറയുന്ന ‘സമാധാന പുസ്തകം’; ജൂൺ അവസാനത്തോടെയെത്തും

ഗാനരചന: സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി.ഐ: ലിജു പ്രഭാകർ, വി.എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍