5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Progressive Filmmakers’ Association: സിനിമയിൽ പുതിയൊരു ബദൽ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

Progressive Filmmakers’ Union ​at Malayalam film industry : സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത് നൽകിയത് എന്നാണ് വിവരം.

Progressive Filmmakers’ Association: സിനിമയിൽ പുതിയൊരു ബദൽ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ
progressive-film-makers association ( image facebook)
aswathy-balachandran
Aswathy Balachandran | Published: 16 Sep 2024 15:44 PM

കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ രൂപീകരിക്കാനുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. പുതിയൊരു സംഘടനയുമായി സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവരാണ് രംഗത്തെത്തിയത്.

ഇവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. ഇക്കാലത്തെ മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണെന്നും മലയാള ചലച്ചിത്ര വ്യവസായത്തെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ ഇവർ വ്യക്തമാക്കുന്നു.

സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മുല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന തൊഴി‌ലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും അവർ പ്രസ്ഥാവനയിൽ കൂട്ടിച്ചേർത്തു.

ALSO READ – വെറുതെയല്ല! വിജയ് 69-ാമത് സിനിമയോടെ അഭിനയം നിർത്തുന്നതിന് മറ്റൊരു കാരണം കൂടെ ; ’69’-ാം നമ്പർ ചില്ലറക്കാരനല്

സിനിമാ വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവന ഇവർ വ്യക്തമാക്കുന്നു. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട ഒരു ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രം​ഗത്തെത്തിയിട്ടുണ്ട്.

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത് നൽകിയത് എന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തിപ്രസ്തുത ചാനൽ ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.

ഈ വാർത്തക്കെതിരെയാണ് ഡബ്ല്യൂസിസി രം​ഗത്തു വന്നത്. മൊഴി നൽകിയവരെ തിരിച്ചറിയുന്ന രീതിയിൽ സൂചനകൾ ഉൾക്കൊള്ളിച്ചുള്ള വാർത്തയാണ് അതെന്നും, സ്വകാര്യത ലംഘിക്കുന്നു എന്നും മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത് വ്യക്തമാക്കുന്നു.