L2: Empuraan: ‘രാജു നിര്‍ബന്ധിച്ചിട്ടും ലാലേട്ടൻ സമ്മതിച്ചില്ല’; ‘എമ്പുരാൻ’ റിലീസ് ദിവസം കാണാന്‍ പോയതിനെക്കുറിച്ച് സിദ്ധു പനക്കല്‍
Sidhu Panakkal on Mohanlal: ഇത് കണ്ട് പൃഥ്വിരാജ് ഉടനെ ഓടി വന്ന് താൻ ഇരിക്കാമെന്നും ബാക്കിൽ നിന്ന് ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണമെന്ന് പറഞ്ഞെന്നും എന്നാൽ ലാലേട്ടൻ സമ്മതിച്ചില്ലെന്നുമാണ് സിദ്ധു പറയുന്നത്.

മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം എമ്പുരാൻ കഴിഞ്ഞ മാസം 27നാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രം ആരാധകർക്കൊപ്പം കാണാൻ മോഹൻലാൽ എത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് പ്രൊഡക്‌ഷൻ കൺട്രോളര്‍ സിദ്ധു പനയ്ക്കൽ. തീയറ്ററിലെ തിരക്ക് കാരണം താനും പൃഥ്വിരാജുമടക്കം അഞ്ചുപേർ പോയത് ഇന്നോവ ക്രിസ്റ്റയിലാണ്. വണ്ടിയുടെ പുറകിലെ സീറ്റിൽ തനിക്കൊപ്പമാണ് മോഹൻലാൽ ഇരുന്നതെന്നും സിദ്ധു പനയ്ക്കൽ പറയുന്നു. ഇത് കണ്ട് പൃഥ്വിരാജ് ഉടനെ ഓടി വന്ന് താൻ ഇരിക്കാമെന്നും ബാക്കിൽ നിന്ന് ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണമെന്ന് പറഞ്ഞെന്നും എന്നാൽ ലാലേട്ടൻ സമ്മതിച്ചില്ലെന്നുമാണ് സിദ്ധു പറയുന്നത്.
മാർച്ച് 27ന് രാവിലെ അഞ്ച് മണിക്ക് എറണാകുളത്ത് ലാലേട്ടന്റെ ഉടമസ്ഥതയിലുള്ള ‘ആശിർവാദ് ട്രാവൻകൂർ കോർട്ട്’ ഹോട്ടലിൽ എത്തി. ഇവിടുത്തേക്ക് അഞ്ചരയോടെ ലാലേട്ടൻ എത്തിയെന്നും മുരളിയേട്ടൻ ട്രാവൻകൂർ കോർട്ടിൽ തന്നെയാണ് താമസം അദ്ദേഹവും വന്നു. അപ്പോഴേക്കും രാജുവും സുപ്രിയയും എത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
Also Read:അരങ്ങിൽ മമ്മൂട്ടിയും നസ്‌ലനും ബേസിലും; വിഷുവിൽ തീയറ്ററുകൾ നിറയും
വിത തിയറ്ററിൽ ഭയങ്കര തിരക്ക് മൂലം ഓരോരുത്തരും അവരവരുടെ കാറിൽ പോകണ്ട, എല്ലാവരും കൂടി ഒരു കാറിൽ പോകാം എന്ന് തീരുമാനിച്ചുവെന്നും താനടക്കം അഞ്ചുപേർ ഒരു ഇന്നോവ ക്രിസ്റ്റയിൽ ആണ് പോയതെന്നും അദ്ദേഹം പറയുന്നു. പുറപ്പെടാൻ നേരം താൻ ആദ്യം കാറിന്റെ ഏറ്റവും പുറകിലുള്ള സീറ്റിൽ കയറിയിരുന്നു. ഇതിനു പിന്നാലെ ലാലേട്ടനും ബാക്ക് സീറ്റിൽ കയറി. തന്നെപോലെ തടിയില്ലാത്ത ഒരാൾക്ക് രണ്ട് സീറ്റുകളുടെ ഇടയിൽ കൂടി കയറുക എളുപ്പമായിരുന്നുവെന്നും എന്നാൽ ലാലേട്ടൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും സിദ്ധു പറയുന്നു. ഇത് കണ്ട് ഉടനെ രാജു ഓടി വന്ന് താൻ ഇരിക്കാമെന്നും ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണമെന്നും പറഞ്ഞു. ലാലേട്ടൻ സമ്മതിച്ചില്ലെന്നാണ് സിദ്ധു പനയ്ക്കൽ പറയുന്നത്.
അദ്ദേഹത്തെ പോലെ ഒരാൾക്ക് ആ സീറ്റിൽ ഇരിക്കാൻ പറ്റില്ലെന്നും താൻ ചിന്തിച്ചു. സിനിമയിൽ സാധാരണ ഒരു ആർട്ടിസ്റ്റിന് ഇന്നോവ പോലൊരു കാറിന്റെ ബാക് സീറ്റിൽ കയറാൻ തയാറാവില്ലെന്നും അത് തങ്ങളുടെ സ്റ്റാറ്റസിന് ചേർന്നതല്ല എന്നാണ് പലരുടെയും ധാരണയെന്നും സിദ്ധു പറയുന്നു.