5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan: ലക്ഷ്യം ‘എമ്പുരാന്‍’? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിർമാതാക്കളുടെ നീക്കം

Producers Plan Symbolic Strike on Empuraan Release Day: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നിർവഹിക്കുന്ന ചിത്രമായ എമ്പുരാനെ ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ നീക്കം നടത്തുന്നത് എന്നാണ് സൂചന.

Empuraan: ലക്ഷ്യം ‘എമ്പുരാന്‍’? റിലീസ് ദിവസം സൂചന പണിമുടക്ക് നടത്താൻ നിർമാതാക്കളുടെ നീക്കം
'എമ്പുരാൻ' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 26 Feb 2025 12:39 PM

കൊച്ചി: സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ആരംഭിച്ച ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഒരു വശത്ത് ജി സുരേഷ്കുമാറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിയോകുമാണെങ്കിൽ മറുവശത്ത് മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും താരസംഘടനായ ‘അമ്മ’യും അടക്കമുള്ളവരാണ്. ഇപ്പോഴിതാ, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നിർവഹിക്കുന്ന ചിത്രമായ എമ്പുരാനെ ലക്ഷ്യമിട്ടാണ് നിര്‍മ്മാതാക്കള്‍ പുതിയ നീക്കം നടത്തുന്നത് എന്നാണ് സൂചന.

സിനിമാ മേഖലയിൽ താരങ്ങളുടെ ഉയർന്ന പ്രതിഫലം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജൂൺ 1നാണ് നിർമ്മാതാക്കളുടെ സംഘടന സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇത് സംഘടനാ തീരുമാനം അല്ലെന്നതടക്കം ആരോപിച്ച് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ അടക്കമുളളവർ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ നിർമാതാക്കളുടെ സംഘടന സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സംഘടനയുടെ തീരുമാനമാണെന്ന് വ്യക്തമാക്കി.

മോഹൻലാലിൻറെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന സുരേഷ് കുമാറിനെ തളളി മോഹൻലാൽ രംഗത്ത് വന്നത് നിർമാതാക്കളെ ഒന്നടങ്കം അങ്കലാപ്പിലാക്കിയിരുന്നു. വാർത്ത സമ്മേളനത്തിൽ എമ്പുരാനെയും ചിത്രത്തിന്റെ ബജറ്റിനെയും സംബന്ധിച്ച് സുരേഷ് കുമാർ പ്രസ്താവന നടത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ‘അമ്മ’യുടെ യോഗത്തിലും സിനിമാ സമരത്തിന് എതിരായ നിലപാട് തന്നെയാണ് ഉയർന്നത്. ചിലരുടെ പിടിവാശിയാണ് സമരത്തിന് പിന്നിലെന്ന് താരസംഘടന ആരോപിച്ചിരുന്നു.

ALSO READ: ‘എല്ലാവരുടെ മുന്നിലും ബോൾഡായി നിൽക്കുമായിരുന്നെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ആലോചിച്ച് കരയും’; മഞ്ജു വാര്യരെ കുറിച്ച് റോഷൻ ആൻഡ്രൂസ്

സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാൻ മാർച്ച് 27നാണ് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. അന്നത്തെ ദിവസം നിർമാതാക്കൾ സൂചനാ പണിമുടക്ക് നടത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ. തിയറ്റർ ഉടമകളുടെ അടക്കം പിന്തുണ സമരത്തിന് ഉണ്ടെന്നാണ് വിവരം. ഇതോടെ അന്നേ ദിവസത്തെ എമ്പുരാൻ റിലീസ് തടസ്സപ്പെടുമോ എന്നാണ് ആരാധകരുടെ ആശങ്ക. വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒരു പാൻ ഇന്ത്യൻ ലെവലിൽ വൻ ഹൈപ്പോടുകൂടി റീലീസിന് ഒരുങ്ങുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.

മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാർ ഫിലിം ചേമ്പറിന്റെ അനുമതിയോടെ വേണം ഒപ്പിടുന്നതെന്ന് വ്യക്തമാക്കി കൊണ്ട് ഫിയോക്ക് അടക്കമുളള സംഘടനകൾക്ക് ചേമ്പർ കത്തയച്ചിരിക്കുകയാണ്. 27ന് എമ്പുരാൻ റിലീസ് ചെയ്യാനിരിക്കെ പുതിയ നിബന്ധന കൊണ്ട് വരുന്നതിന് പിന്നിലുളള ലക്ഷ്യം ആന്റണി പെരുമ്പാവൂർ തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം പരിഹരിക്കാനായി ആന്റണിയുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും സിനിമ നിർത്തണം എന്ന് തീരുമാനിച്ചാൽ നിർത്തുക തന്നെ ചെയ്യുമെന്നും കഴിഞ്ഞ ദിവസം ജി സുരേഷ് കുമാർ പറഞ്ഞിരുന്നു. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിൽ സംഘടന വിശദീകരണവും ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ആന്റണി പെരുമ്പാവൂരിനെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുളള നടപടികളിലേക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടന്നേക്കും.