Sam George Abraham: ഉണ്ണിമുകുന്ദനെ വച്ച് ആരേലും സിനിമ ചെയ്യുമോ? ആത്മഹത്യ ചെയ്യേണ്ടി വരും; അനുഭവം പങ്കുവച്ച് സാം ജോർജ്
Producer Sam George Abrahams About Unni Mukundan: ഉണ്ണി മുകുന്ദൻ സിനിമാ മേഖലയിൽ അധികം കാണാത്ത വ്യക്തിത്വമാണെന്നും ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുക എന്നതാണെന്നും സാം ജോർജ് കുറിപ്പിലൂടെ പങ്കുവച്ചു. ഉണ്ണി മുകുന്ദനും നിഖില വിമലും ജോഡികളായെത്തുന്ന ഗെറ്റ് സെറ്റ് ബേബി സിനിമയുടെ കോ പ്രൊഡ്യുസർ ആണ് സാം.

സിനിമാ മേഖലയിൽ താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർമാതാക്കൾക്കിടയിൽ തർക്കം നടക്കുക്കുമ്പോൾ വൈറൽ പോസ്റ്റുമായി നിർമാതാവ് സാം ജോർജ് എബ്രഹാം. മറ്റാരെയും കുറിച്ചല്ല നടൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ടാണ് സാം ജോർജ് ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ സിനിമാ മേഖലയിൽ അധികം കാണാത്ത വ്യക്തിത്വമാണെന്നും ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുക എന്നതാണെന്നും സാം ജോർജ് കുറിപ്പിലൂടെ പങ്കുവച്ചു. ഉണ്ണി മുകുന്ദനും നിഖില വിമലും ജോഡികളായെത്തുന്ന ഗെറ്റ് സെറ്റ് ബേബി സിനിമയുടെ കോ പ്രൊഡ്യുസർ ആണ് സാം.
സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രതിസന്ധികൾക്കിടയിലെല്ലാം താര ജാഡകൾ ഇല്ലാതെ ഉണ്ണി മുകുന്ദൻ ചേർത്ത് നിർത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ മേഖലയിൽ ഇങ്ങനെയൊരു അവസരത്തിൽ ചേർത്ത് നിർത്തുന്നവർ വളരെ ചുരുക്കമാണെന്നും സാം ജോർജ് തൻ്റെ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രം നിർമിച്ചാൽ നഷ്ടം വന്ന് ആത്മഹത്യാ ചെയ്യേണ്ടി വരുമെന്ന് പോലും പലരും തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഉണ്ണിയുമൊത്തുള്ള തൻ്റെ ഷൂട്ടിങ് അനുഭവം ഏറ്റവും മികച്ചതായിരുന്നുവെന്നുമാണ് സാം പറയുന്നത്. ഉണ്ണി മുകുന്ദൻ ഒരു ജെം ഓഫ് പേഴ്സൺ ആണ്.
മസിലുകളും വലിയ ശരീരവും മാത്രെയുള്ളൂ. ആളൊരു സിംപിളും ക്യൂട്ടുമാണ്. എല്ലാവർക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ ഒരു സ്വന്തം പയ്യൻ എന്നൊരു വ്യക്തിത്വമാണ് ഉണ്ണിയിലുള്ളത്. അത് മനസ്സിലാകണമെങ്കിൽ ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിക്കണം. ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുക എന്നതാണ് ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം. ഈ സിനിമാ മേഖലിയിൽകാണാൻ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗൺ ടു ഏർത്.